അടിമുടി ദുരൂഹത ...! ജോലിക്ക് പോയ ശേഷം രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തില്ല; വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ മധ്യവയസ്‌കന്റെ മൃതദേഹം, അന്വേഷണം

അടിമുടി ദുരൂഹത ...! ജോലിക്ക് പോയ ശേഷം രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തില്ല;  വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ മധ്യവയസ്‌കന്റെ മൃതദേഹം, അന്വേഷണം
Jun 6, 2026 01:14 PM | By Susmitha Surendran

പാലോട്: (തിരുവനന്തപുരം ) (https://truevisionnews.com/) പാലോട് വനത്തിനകത്ത് ഹെൽമെറ്റ് തലയിൽ ധരിച്ച നിലയിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു . വിതുര സ്വദേശി കുഞ്ഞുമോൻ എന്ന് വിളിക്കുന്ന പ്രിൻസിന്റെ (52) മൃതദേഹമാണ് ആളൊഴിഞ്ഞ വനമേഖലയിൽ കണ്ടെത്തിയത്. പാലോട് കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരനാണ് അന്തരിച്ച പ്രിൻസ്.

പാലോട് – പാണ്ഡ്യൻപാറ കെ.എസ്.ഇ.ബി പവർ സ്റ്റേഷന് സമീപത്തുള്ള വനപ്രദേശത്തു നിന്നാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. തലയിൽ ഹെൽമെറ്റ് ധരിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കിടന്നിരുന്നത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ജോലിക്ക് പോയ പ്രിൻസ് രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പ്രിൻസ് സ്ഥിരമായി പോകാറുള്ള വഴികളിലും തിരച്ചിൽ നടത്തുന്നതിനിടയിലാണ് പവർ സ്റ്റേഷന് സമീപത്തെ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്.

വിവരമറിഞ്ഞ് പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ ആരംഭിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താൻ പോലീസിന്റെ സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ സംഘവും സ്ഥലത്തെത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Content Highlight: Body of middle-aged man wearing helmet found in forest in Thiruvananthapuram

Next TV

Related Stories
വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി

Jun 6, 2026 02:44 PM

വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി

രക്ഷാപ്രവർത്തനം കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ​ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി...

Read More >>
'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!

Jun 6, 2026 02:13 PM

'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!

നഗരത്തിൽ വൻതോതിൽ ലഹരി ഒഴുക്കുന്നുണ്ടെന്നും പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്നും ഹിമവൽ...

Read More >>
 കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jun 6, 2026 01:52 PM

കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക്...

Read More >>
ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി

Jun 6, 2026 01:00 PM

ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി

'തൂഫാൻ' കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവ്?  പ്രസവസമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി

Jun 6, 2026 12:47 PM

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവ്? പ്രസവസമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി

കോഴിക്കോട് മെഡിക്കല്‍ കോളെജിനെതിരെയാണ് വീണ്ടും ചികിത്സാപ്പിഴവ്, പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി...

Read More >>
Top Stories

News Roundup