കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവ്? പ്രസവസമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവ്?  പ്രസവസമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി
Jun 6, 2026 12:47 PM | By Athira V
#Latest News #Kozhikode Medical College #Newborn Baby #Medical Malpractice Case

കോഴിക്കോട്: ( www.truevisionnews.com ) പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി.

കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിന്‍, അമല ദമ്പതികളുടെ കുട്ടിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളെജിനെതിരെയാണ് വീണ്ടും ചികിത്സാപ്പിഴവ് ആരോപണം ഉയര്‍ന്നത്.

കുഞ്ഞിന്റെ വലത് കൈയ്യിലെ എല്ല് ആണ് പൊട്ടിയത്. പ്രസവശേഷം ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ കാണിക്കുന്നതിന് മുമ്പ് കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടിരുന്നുവെന്നും രണ്ടാം ദിവസം ഇത് അഴിഞ്ഞ് വീണുവെന്നും പരാതിക്കാര്‍ ആരോപിച്ചു. കുട്ടി വേദനകൊണ്ട് കരഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് അമല പറയുന്നു.

മണിക്കൂറുകള്‍ കാത്തുനിന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടര്‍മാര്‍ ആരുംതന്നെ കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ കുട്ടിയുടെ കയ്യില്‍ എല്ല് സ്ഥാനം തെറ്റിയതായും ആരോപണം ഉണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, മെഡിക്കല്‍ കോളജ് പൊലീസ് എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി.

Content Highlight: Another complaint of medical malpractice against Kozhikode Medical College, alleging that a newborn baby's arm was broken while being taken out during delivery

#Latest News #Kozhikode Medical College #Newborn Baby #Medical Malpractice Case

Next TV

Related Stories
വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി

Jun 6, 2026 02:44 PM

വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി

രക്ഷാപ്രവർത്തനം കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ​ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി...

Read More >>
'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!

Jun 6, 2026 02:13 PM

'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!

നഗരത്തിൽ വൻതോതിൽ ലഹരി ഒഴുക്കുന്നുണ്ടെന്നും പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്നും ഹിമവൽ...

Read More >>
 കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jun 6, 2026 01:52 PM

കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക്...

Read More >>
ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി

Jun 6, 2026 01:00 PM

ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി

'തൂഫാൻ' കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി...

Read More >>
Top Stories

News Roundup