---
title: "'ദൃശ്യം 3' കണ്ടിട്ട് ലാലങ്കിൾ കരഞ്ഞതല്ല, വിയർപ്പ് തുടച്ചതാണ്; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി എസ്തർ അനിൽ"
english_title: "Lalankul didn't cry, he just wiped his sweat; Esther Anil tells the truth about the viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364149/lalankul-didnt-cry-he-just-wiped-his-sweat-esther-anil-tells-the-truth-about-the-viral-video"
published_at: "2026-06-06T09:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a239883e5df5_mohanlal_and__Esther.jpg"
keywords: ["Mohanlal", "EstherAnil", "Jeethu Joseph", "Malayalam Cinema", "Drishyam 3"]
---

# 'ദൃശ്യം 3' കണ്ടിട്ട് ലാലങ്കിൾ കരഞ്ഞതല്ല, വിയർപ്പ് തുടച്ചതാണ്; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി എസ്തർ അനിൽ

> **Lead Summary:** ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം 3' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രം ആഗോളതലത്തിൽ 200 കോടിയിലധികം രൂപ കളക്ഷൻ നേടിക്കഴിഞ്ഞു.

## Article Content

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം 3' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രം ആഗോളതലത്തിൽ 200 കോടിയിലധികം രൂപ കളക്ഷൻ നേടിക്കഴിഞ്ഞു.

എന്നാൽ, സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. 'ദൃശ്യം 3 ആദ്യ ഷോ കണ്ടതിന് ശേഷം മോഹൻലാൽ വികാരാധീനനായി കരയുന്നു' എന്ന തലക്കെട്ടോടെയായിരുന്നു ഈ പ്രചാരണം. പ്രീമിയർ ഷോയ്ക്ക് മോഹൻലാലിനൊപ്പം നടി എസ്തർ അനിലും ഉണ്ടായിരുന്നു.

ഇപ്പോഴിതാ ആ വീഡിയോയ്ക്ക് പിന്നിലെ യഥാർത്ഥ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എസ്തർ. താരം തിയേറ്ററിൽ വെച്ച് കരയുകയായിരുന്നില്ലെന്നും, ചൂടുകാരണം മുഖത്തെ വിയർപ്പ് തുടച്ചതിനെയാണ് ആളുകൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതെന്നും എസ്തർ വ്യക്തമാക്കി.

> "ആരെയും കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുന്ന ആളാണ് ലാലങ്കിള്‍. അത്രയും ഇന്‍വോള്‍ഡ് ആകുമ്പോള്‍ കണ്ണ് നിറയുന്നത് സ്വാഭാവികമാണ്. എന്റെ കണ്ണ് നിറഞ്ഞു. ആളുകള്‍ അംഗീകരിച്ചെന്നും അവര്‍ക്ക് ഇഷ്ടമായത് കൊണ്ടുമാണ് ഞാന്‍ കരഞ്ഞത്. പക്ഷെ ലാലങ്കിള്‍ കരഞ്ഞുവെന്ന് പറയുന്നതിനെക്കുറിച്ച്, ഞാനിത് പറഞ്ഞാല്‍ തെറ്റാകുമോ ശരിയാകുമോ എന്നറിയില്ല, അദ്ദേഹം കരഞ്ഞതല്ല. വിയര്‍ത്തപ്പോള്‍ കണ്ണ് തുടച്ചതാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹത്തോട് ചോദിച്ചാലേ അറിയു." എസ്തർ

> "ഞങ്ങള്‍ അടുത്തിരുന്ന് തമാശയൊക്കെ പറയുകയായിരുന്നു. നോക്കൂ മീന, കണ്ണ് നിറഞ്ഞുവെന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കിയിരുന്നു. അത്രയേയുള്ളൂ. അദ്ദേഹം ആസ്വദിച്ചുവെന്നത് നേരാണ്. പക്ഷെ ചുറ്റുമുള്ളവര്‍ എങ്ങനെയെടുക്കുന്നുവെന്ന് നോക്കുകയായിരുന്നു അദ്ദേഹം. ഒട്ടും ലൗഡ് ആയിട്ടുള്ള വ്യക്തിയല്ല. അദ്ദേഹം ആളുകള്‍ക്ക് എന്ത് ഫീല്‍ ചെയ്യുന്നുവെന്ന് നിരീക്ഷിക്കുന്നതാണ്. ഞാന്‍ കരഞ്ഞത് എന്തുകൊണ്ടെന്ന്, എന്റെ കണ്ണ് ആയതിനാല്‍ എനിക്ക് പറയാം. ലാലങ്കിളിന്റേത് എനിക്ക് അറിയില്ല" ഷോസ്കേപ് ജേണലിന് നൽകിയ അഭിമുഖത്തിലായിഉർന്നു എസ്തറിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/364149/lalankul-didnt-cry-he-just-wiped-his-sweat-esther-anil-tells-the-truth-about-the-viral-video)