'ഊബർ ബുക്ക് ചെയ്യാൻ അറിയാം, പക്ഷെ ചെയ്യില്ല; ഭർത്താവിനെ ആശ്രയിക്കുന്നത് എനിക്കിഷ്ടമാണ്!': സ്വാസിക

'ഊബർ ബുക്ക് ചെയ്യാൻ അറിയാം, പക്ഷെ ചെയ്യില്ല; ഭർത്താവിനെ ആശ്രയിക്കുന്നത് എനിക്കിഷ്ടമാണ്!': സ്വാസിക
2026-06-06T11:21:00 | By Fidha Parvin
#latest news #Swasika #swasika husband

(https://moviemax.in/) മിനിസ്‌ക്രീനിലൂടെ കരിയർ ആരംഭിച്ച്, സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ സ്വന്തമാക്കിയ പ്രേക്ഷകരുടെ പ്രിയനടിയാണ് സ്വാസിക. സൂര്യ നായകനായ 'കറുപ്പ്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ, ഇപ്പോൾ തന്റെ വിവാഹജീവിതത്തിലെ രസകരമായ ഫാന്റസികളെക്കുറിച്ച് താരം പങ്കുവെച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കയ്യിൽ പണമുണ്ടെങ്കിലും ചില കാര്യങ്ങൾക്കായി ഭർത്താവിനെ ആശ്രയിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് സ്വാസിക പറയുന്നു.

"എനിക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ എന്റെ ബാങ്ക് അക്കൗണ്ടിൽ പണമുണ്ട്. ഒൻപതാം ക്ലാസ് മുതൽ ഞാൻ സമ്പാദിക്കുന്നതുമാണ്. എന്നാൽ എന്റെ ഫോൺ ബില്ലുകൾ ഭർത്താവ് അടയ്ക്കണമെന്നും, പണം വേണമെങ്കിൽ അയച്ചുതരണമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. അക്കൗണ്ടിൽ ബാലൻസ് ഉണ്ടായാലും 'ഒരു ആയിരം രൂപ അയച്ചുതരുമോ' എന്ന് ഞാൻ ചുമ്മാ ചോദിക്കാറുണ്ട്. ഇതൊരുപക്ഷേ എന്റെ മാത്രം ഫാന്റസിയായിരിക്കാം, എല്ലാവരും ഇങ്ങനെ ചെയ്യണമെന്നല്ല"- സ്വാസിക വ്യക്തമാക്കി.

31-ാം വയസ്സിലായിരുന്നു തന്റെ വിവാഹമെന്നും അതുവരെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് തനിക്ക് ബോറടിച്ചിരുന്നുവെന്നും സ്വാസിക കൂട്ടിച്ചേർത്തു. "ഇപ്പോൾ എവിടെപ്പോയാലും ഭർത്താവാണ് കാർഡ് സ്വൈപ്പ് ചെയ്യുന്നത്. കണക്കുനോക്കുന്നതൊക്കെ എനിക്ക് മടുത്തു. ഇപ്പോൾ ഞാൻ ഒന്നുമറിയാത്ത ആളുകളെപ്പോലെയാണ്. ഊബർ ബുക്ക് ചെയ്യാൻ അറിയാമെങ്കിലും ഞാൻ ചെയ്യില്ല. ഭർത്താവിനെ ഇങ്ങനെ ആശ്രയിക്കുന്നത് എനിക്കിഷ്ടമാണ്. ഞങ്ങൾ രണ്ടുപേരും ജോലി ചെയ്യുന്നവരായതുകൊണ്ട് വല്ലപ്പോഴുമേ കാണാറുള്ളൂ. അപ്പോൾ പരസ്പരം ഒരു കണക്ഷൻ ഉണ്ടാകാൻ ഇത്തരം ചെറിയ കാര്യങ്ങൾ സഹായിക്കും" എന്നും താരം പറഞ്ഞു.

Content Highlight: I like to depend on my husband, Swasika

#latest news #Swasika #swasika husband

Next TV

Related Stories
'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

Jul 15, 2026 05:26 PM

'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

വ്ലോഗർ ഷെഫീന ബീവിയുടെ വിമർശനത്തിന് മറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. അവർ മനുഷ്യയല്ലെന്ന് ദയ. സെലിബ്രിറ്റികളുടെ പിന്തുണയും...

Read More >>
ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

Jul 15, 2026 12:33 PM

ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

വ്യാജ ട്രേഡിങ് ആപ്പ് പരസ്യത്തിൽ അഭിനയിച്ച് യുവാവിനെ കബളിപ്പിച്ച കേസിൽ നടി ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റ്. ലക്ഷങ്ങൾ നഷ്ടമായ...

Read More >>
'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

Jul 15, 2026 12:23 PM

'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

കാൻസർ ബാധിതയായ രേണു സുധിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് സുഹൃത്ത് ശാരിക. അസുഖം വ്യാജമാണെന്ന് വരുത്താൻ...

Read More >>
'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

Jul 14, 2026 01:29 PM

'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

അടുത്തിടെ വിവാദത്തിൽപ്പെട്ട കിച്ചു സുധിക്കൊപ്പം താടിയും പൊട്ടും വിശാഖും തീർത്ഥയും. "നിന്റെ കൂടെയുണ്ട്" എന്ന കുറിപ്പോടെ പങ്കിട്ട ഫോട്ടോകൾക്ക്...

Read More >>
ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

Jul 14, 2026 09:46 AM

ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും റീൽ വീഡിയോയെയും വിമർശിച്ച് വ്ലോഗർ ഷെഫീന...

Read More >>
Top Stories

News Roundup