ബസ് ഓടില്ലേ ....? പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം; ഇന്ധനവില വർധനക്കെതിരെ ജൂൺ 8-ന് സ്വകാര്യ ബസ് ഉടമകളുടെ സംസ്ഥാന വ്യാപക ധർണ്ണ

ബസ് ഓടില്ലേ ....? പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം; ഇന്ധനവില വർധനക്കെതിരെ ജൂൺ 8-ന് സ്വകാര്യ ബസ് ഉടമകളുടെ സംസ്ഥാന വ്യാപക ധർണ്ണ
Jun 6, 2026 01:57 PM | By Athira V
#Latest News #Private Bus #Fuel Price Hike

ഇടുക്കി: ( www.truevisionnews.com) ഇന്ധന വില വർധനയിൽ ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം ആണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഇളവ് നൽകണമെന്നും ഇന്ധന സബ്സിഡി നൽകാൻ സർക്കാർ തയാറാകണമെന്നും സംസ്ഥാന പ്രസിഡൻ്റ് കെ കെ തോമസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, വനിതകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ചത് സ്വകാര്യ ബസ് മേഖലയ്ക്ക് വൻ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയെ തുറന്ന് എതിർക്കുന്നില്ല എന്നു പറഞ്ഞ സംസ്ഥാന പ്രസിഡൻ്റ് സ്വകാര്യ ബസ് മേഖലയെ കൂടി സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ബസിലെ സൗജന്യ യാത്ര ഏത് രീതിയിൽ ആണ് ബാധിക്കുന്നത് എന്ന് നോക്കിയ ശേഷമായിരിക്കും പ്രതിഷേധം നടത്തുകയെന്നും കെ കെ തോമസ് പറഞ്ഞു.

വിദ്യാർത്ഥി കൺസഷൻ കൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാലോചിതമായ വർധന അത്യാവശ്യമാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

Content Highlight: State-wide dharna by private bus owners on June 8 against fuel price hike

#Latest News #Private Bus #Fuel Price Hike

Next TV

Related Stories
150ഓളം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത; വയനാട് കോളിയാടിയിലെ മാർ ബസേലിയസ് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു‌

Jun 6, 2026 03:26 PM

150ഓളം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത; വയനാട് കോളിയാടിയിലെ മാർ ബസേലിയസ് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു‌

വയനാട് കോളിയാടിയിൽ നൂറ്റമ്പതോളം സ്കൂൾ കുട്ടികൾക്ക് കൂട്ടത്തോടെ ശാരീരിക...

Read More >>
സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കവെ സീനിയര്‍ വിദ്യാര്‍ഥികളുടെ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

Jun 6, 2026 03:24 PM

സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കവെ സീനിയര്‍ വിദ്യാര്‍ഥികളുടെ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മർദ്ദനം,...

Read More >>
വിദ്യാർത്ഥികളെ ജാത്യാധിക്ഷേപം ചെയ്തു; വി മുരളീധരൻ എംഎൽഎക്കെതിരെ സ്പീക്കർക്ക് പരാതി നൽകി കെഎസ്കെടിയു

Jun 6, 2026 03:04 PM

വിദ്യാർത്ഥികളെ ജാത്യാധിക്ഷേപം ചെയ്തു; വി മുരളീധരൻ എംഎൽഎക്കെതിരെ സ്പീക്കർക്ക് പരാതി നൽകി കെഎസ്കെടിയു

വിദ്യാർത്ഥികളെ ജാത്യാധിക്ഷേപം ചെയ്തു; വി മുരളീധരൻ എംഎൽഎക്കെതിരെ സ്പീക്കർക്ക് പരാതി നൽകി...

Read More >>
Top Stories

News Roundup