കേരളത്തിൽ മഴ ശക്തം: കോഴിക്കോട്, വയനാട് ഉൾപ്പെടെ റെഡ് അലേര്‍ട്ട് തുടരുന്നു; നാളെ മൂന്ന് ജില്ലകള്‍ക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

കേരളത്തിൽ മഴ ശക്തം: കോഴിക്കോട്, വയനാട് ഉൾപ്പെടെ റെഡ് അലേര്‍ട്ട് തുടരുന്നു; നാളെ മൂന്ന് ജില്ലകള്‍ക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു
Jun 6, 2026 03:33 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെ മൂന്ന് ജില്ലകള്‍ക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് നല്‍കിയ അതിതീവ്ര മഴ മുന്നറിയിപ്പാണ് മാറ്റിയത്.

ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ടാണ്. ഇന്നത്തെ മഴ മുന്നറിയിപ്പില്‍ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റെഡ് അലേര്‍ട്ട് തുടരുന്നു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മുതൽ ഒമ്പത് വരെ കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Content Highlight: Change in rain warning; Red alert issued for three districts tomorrow withdrawn

Next TV

Related Stories
വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Jun 6, 2026 05:07 PM

വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍...

Read More >>
'തറക്കല്ലിട്ടിട്ട് 100 ദിവസം, ഇട്ട കല്ലും കാണാനില്ല'; രാഹുലും പ്രിയങ്കയും പങ്കെടുത്ത കോൺഗ്രസ് ഭവന പദ്ധതിക്കെതിരെ സി.പി.എം കടുത്ത വിമർശനം

Jun 6, 2026 04:58 PM

'തറക്കല്ലിട്ടിട്ട് 100 ദിവസം, ഇട്ട കല്ലും കാണാനില്ല'; രാഹുലും പ്രിയങ്കയും പങ്കെടുത്ത കോൺഗ്രസ് ഭവന പദ്ധതിക്കെതിരെ സി.പി.എം കടുത്ത വിമർശനം

ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുമെന്ന് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ് 100 ദിവസം പിന്നിട്ടിട്ടും ഒരു പണിയും...

Read More >>
കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ മരിച്ചു

Jun 6, 2026 04:35 PM

കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ മരിച്ചു

കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ...

Read More >>
വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ചു

Jun 6, 2026 04:29 PM

വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ചു

വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം...

Read More >>
Top Stories