'തറക്കല്ലിട്ടിട്ട് 100 ദിവസം, ഇട്ട കല്ലും കാണാനില്ല'; രാഹുലും പ്രിയങ്കയും പങ്കെടുത്ത കോൺഗ്രസ് ഭവന പദ്ധതിക്കെതിരെ സി.പി.എം കടുത്ത വിമർശനം

'തറക്കല്ലിട്ടിട്ട് 100 ദിവസം, ഇട്ട കല്ലും കാണാനില്ല'; രാഹുലും പ്രിയങ്കയും പങ്കെടുത്ത കോൺഗ്രസ് ഭവന പദ്ധതിക്കെതിരെ സി.പി.എം കടുത്ത വിമർശനം
Jun 6, 2026 04:58 PM | By Fidha Parvin
#latest news #CPM #Chooralmala disaster #house #rahul gandi #priyanka gandhi #congress

കൽപ്പറ്റ: ( www.truevisionnews.com ) മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുമെന്ന് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ് 100 ദിവസം പിന്നിട്ടിട്ടും ഒരു പണിയും നടന്നിട്ടില്ലെന്ന് സി.പി.എം. മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ കാട്ടാനത്തോട്ടത്തിൽ ഇപ്പോൾ വീടു പോയിട്ട് അന്ന് ഇട്ട കല്ല് പോലും കാണാനില്ലെന്നാണ് സി.പി.എമ്മിന്റെ പരിഹാസവും കടുത്ത വിമർശനവും.

കഴിഞ്ഞ ഫെബ്രുവരി 26-നാണ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്കാ ഗാന്ധിയും ഒന്നിച്ച് നേരിട്ടെത്തി ഇവിടെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടത്. വീട് നിർമാണം ഉടൻ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും, പദ്ധതിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വീടുകളുടെ നിർമാണത്തിനായുള്ള പ്രാഥമിക അപേക്ഷ പോലും കോൺഗ്രസ് നൽകിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശിലാസ്ഥാപനത്തിനായി പണിത പന്തൽ അഴിച്ചുകൊണ്ടുപോയ സ്ഥലത്ത് ഒരു കിണർ കുഴിച്ചതല്ലാതെ മറ്റൊരു പണിയും അവിടെ നടന്നിട്ടില്ലെന്ന് സി.പി.എം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയാണ് കോൺഗ്രസ് പണം പിരിച്ചതെന്ന് സി.പി.എം ആരോപിക്കുന്നു. കോടികൾ പിരിച്ച് മുക്കിയത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് ഒടുവിൽ മേപ്പാടി കുന്നമ്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി കോൺഗ്രസ് കല്ലിട്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖം രക്ഷിക്കാൻ വേണ്ടി മാത്രമുള്ള ഒരു നാടകമായിരുന്നു ആ തറക്കല്ലിടലെന്നും സി.പി.എം വിമർശിച്ചു.

ദുരന്തമുണ്ടായ സമയത്ത് രാഹുൽ ഗാന്ധിയും കെ.പി.സി.സിയും 100 വീടുകൾ വീതവും, യൂത്ത് കോൺഗ്രസ് 30 വീടും ഉൾപ്പെടെ ആകെ 230 വീടുകളാണ് ദുരന്തബാധിതർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി കോടികൾ പിരിച്ച് ഒന്നരവർഷത്തോളം ധൂർത്തടിച്ച ശേഷമാണ് ഇപ്പോൾ വെറും 50 വീടുകൾക്കായി കോൺഗ്രസ് കല്ലിട്ടിരിക്കുന്നത്. ഈ വകയിൽ എത്ര തുക പിരിച്ചെന്നോ, ആ പണം എന്ത് ചെയ്തെന്നോ വെളിപ്പെടുത്താൻ കോൺഗ്രസ് തയ്യാറായിട്ടില്ല.

പുനരധിവാസത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാഹുലോ പ്രിയങ്കയോ ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും, എം.പി ഫണ്ട് സർക്കാരിന് നൽകേണ്ട ആവശ്യമില്ലെന്നാണ് പ്രിയങ്ക നിലപാടെടുത്തതെന്നും സി.പി.എം കുറ്റപ്പെടുത്തി. ദുരന്തബാധിതരുടെ പേരിൽ പിരിവ് നടത്തി കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നും സി.പി.എം വക്താക്കൾ കൂട്ടിച്ചേർത്തു.

Content Highlight: CPM says no construction has been done even after 100 days since the foundation stone laying ceremony of the houses that Congress announced would be built for the Chooralmala disaster victims

#latest news #CPM #Chooralmala disaster #house #rahul gandi #priyanka gandhi #congress

Next TV

Related Stories
'അപേക്ഷ ക്ഷണിച്ചും പരീക്ഷ നടത്തിയും ഉള്ള നിയമനമല്ല ഇത്'; ബന്ധുനിയമന വിവാദത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

Jun 6, 2026 05:15 PM

'അപേക്ഷ ക്ഷണിച്ചും പരീക്ഷ നടത്തിയും ഉള്ള നിയമനമല്ല ഇത്'; ബന്ധുനിയമന വിവാദത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

'അപേക്ഷ ക്ഷണിച്ചും പരീക്ഷ നടത്തിയും ഉള്ള നിയമനമല്ല ഇത്'; ബന്ധുനിയമന വിവാദത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി...

Read More >>
വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Jun 6, 2026 05:07 PM

വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍...

Read More >>
കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ മരിച്ചു

Jun 6, 2026 04:35 PM

കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ മരിച്ചു

കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ...

Read More >>
വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ചു

Jun 6, 2026 04:29 PM

വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ചു

വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം...

Read More >>
Top Stories










News Roundup






GCC News