നാദാപുരത്തും പന്തീരങ്കാവിലും ഷിഗെല്ല സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് കുട്ടികൾ ചികിത്സയിൽ

നാദാപുരത്തും പന്തീരങ്കാവിലും ഷിഗെല്ല സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് കുട്ടികൾ  ചികിത്സയിൽ
Jun 6, 2026 04:21 PM | By Athira V
#Latest News #Kozhikode #Shigella

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. നാദാപുരം പുറമേരി സ്വദേശിയായ പത്ത് വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

​കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ​രോഗബാധിതരായ കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.

ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്.

ഒന്ന് മുതൽ മൂന്ന് ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.

പനി,വയറുവേദന, ഛർദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷി?ഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ. കുടലിൽ പ്രവേശിക്കുന്ന ഷിഗല്ല അവിടെ വച്ച് ഒരു വിഷപദാർത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

ഇതിന് പിന്നാലെയാണ് രേഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാൽ പിന്നീട് ഇതിൽ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.

Content Highlight: Shigella confirmed again in Kozhikode district

#Latest News #Kozhikode #Shigella

Next TV

Related Stories
'അപേക്ഷ ക്ഷണിച്ചും പരീക്ഷ നടത്തിയും ഉള്ള നിയമനമല്ല ഇത്'; ബന്ധുനിയമന വിവാദത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

Jun 6, 2026 05:15 PM

'അപേക്ഷ ക്ഷണിച്ചും പരീക്ഷ നടത്തിയും ഉള്ള നിയമനമല്ല ഇത്'; ബന്ധുനിയമന വിവാദത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

'അപേക്ഷ ക്ഷണിച്ചും പരീക്ഷ നടത്തിയും ഉള്ള നിയമനമല്ല ഇത്'; ബന്ധുനിയമന വിവാദത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി...

Read More >>
വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Jun 6, 2026 05:07 PM

വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍...

Read More >>
'തറക്കല്ലിട്ടിട്ട് 100 ദിവസം, ഇട്ട കല്ലും കാണാനില്ല'; രാഹുലും പ്രിയങ്കയും പങ്കെടുത്ത കോൺഗ്രസ് ഭവന പദ്ധതിക്കെതിരെ സി.പി.എം കടുത്ത വിമർശനം

Jun 6, 2026 04:58 PM

'തറക്കല്ലിട്ടിട്ട് 100 ദിവസം, ഇട്ട കല്ലും കാണാനില്ല'; രാഹുലും പ്രിയങ്കയും പങ്കെടുത്ത കോൺഗ്രസ് ഭവന പദ്ധതിക്കെതിരെ സി.പി.എം കടുത്ത വിമർശനം

ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുമെന്ന് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ് 100 ദിവസം പിന്നിട്ടിട്ടും ഒരു പണിയും...

Read More >>
കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ മരിച്ചു

Jun 6, 2026 04:35 PM

കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ മരിച്ചു

കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ...

Read More >>
വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ചു

Jun 6, 2026 04:29 PM

വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ചു

വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം...

Read More >>
Top Stories

News Roundup

GCC News