#Latest News #Heavy Rain #Red Alert #Kerala Rain
തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ,പാലക്കാട്, ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം ഒഴികെയുള്ള നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയ സാധ്യത മുന്നറിയിപ്പിന്‍റെ ഭാഗമായി തിരുവനന്തപുരം കരമനയാറ്റിലും പത്തനംതിട്ട മണിമലയാറ്റിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കേരളം-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Content Highlight: Very Heavy Rain Likely In The State Today Red Alert In Five Districts

































