പുതച്ച് മൂടി കിടന്നോളൂ .....! നാല് ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി, കനത്ത മഴയിൽ റെഡ് അലേർട്ട്

പുതച്ച് മൂടി കിടന്നോളൂ .....! നാല് ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി, കനത്ത മഴയിൽ റെഡ് അലേർട്ട്
Jun 6, 2026 05:59 AM | By VIPIN P V
#Latest News #Heavy Rain #Holiday #Red Alert #Kerala

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂ‍‍ർ, വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല / പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഒൻപതാം തീയതി വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്ടിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്, ചെമ്പ്രപീക്ക് ട്രക്കിങ്, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഉള്‍പ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉത്തരവിട്ടു.

മാറ്റിത്താമസിപ്പിക്കലും ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ വടകര ആര്‍.ഡി.ഒയെ നോഡല്‍ ഓഫീസറും വടകര തഹസില്‍ദാരെ അസി. നോഡല്‍ ഓഫീസറുമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.


Content Highlight: Kerala Rain Red Alert Holiday Declared For Educational Institution In 4 Districts Today

#Latest News #Heavy Rain #Holiday #Red Alert #Kerala

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്

Jun 6, 2026 06:57 AM

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ റെഡ്...

Read More >>
മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി ഉത്തരവിറക്കി സര്‍ക്കാര്‍

Jun 6, 2026 06:48 AM

മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി ഉത്തരവിറക്കി സര്‍ക്കാര്‍

മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി ഉത്തരവിറക്കി...

Read More >>
കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

Jun 6, 2026 06:18 AM

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ടുപേർ...

Read More >>
മാനനഷ്ട കേസ്; കോൺഗ്രസ് നേതാവ് രവീഷിനെയും ട്രൂവിഷൻ പാർട്ണേഴ്‌സിനെയും കോടതി വെറുതെവിട്ടു

Jun 5, 2026 11:20 PM

മാനനഷ്ട കേസ്; കോൺഗ്രസ് നേതാവ് രവീഷിനെയും ട്രൂവിഷൻ പാർട്ണേഴ്‌സിനെയും കോടതി വെറുതെവിട്ടു

മാനനഷ്ട കേസ്, കോൺഗ്രസ് നേതാവ് രവീഷിനെയും ട്രൂവിഷൻ പാർട്ണേഴ്‌സിനെയും കോടതി...

Read More >>
ഭക്ഷ്യവിഷബാധ? വയനാട് കോളിയാടി എ.യു.പി സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

Jun 5, 2026 10:58 PM

ഭക്ഷ്യവിഷബാധ? വയനാട് കോളിയാടി എ.യു.പി സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

സുൽത്താൻ ബത്തേരിയിൽ പനിയും ചർദിയും വയറിളക്കവും ബാധിച്ച് വിദ്യാർത്ഥികൾ...

Read More >>
Top Stories










News Roundup