തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോ കഞ്ചാവ് പിടികൂടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോ കഞ്ചാവ് പിടികൂടി
Jun 5, 2026 11:45 AM | By Fidha Parvin
#latest news #ganja #Tirur railway station

തിരൂർ: (https://truevisionnews.com/) തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. സ്റ്റേഷനിലെ ഒൻപതാം നമ്പർ പ്ലാറ്റ്‌ഫോമിൽ കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു 23 കിലോയിലധികം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. തിരൂർ എക്‌സൈസ് സർക്കിൾ വിഭാഗവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും  സംയുക്തമായി നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. എസ്. പ്രഷോബ് അറിയിച്ചു. ലഹരിമരുന്ന് കടത്തുകാരെ കണ്ടെത്താനായി റെയിൽവേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും സിസിടിവി  ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.എം. ബാബുരാജ്, ഉദ്യോഗസ്ഥരായ അഭിലാഷ്, ധനേഷ് എന്നിവരും ആർ.പി.എഫ് ഉദ്യോഗസ്ഥരായ സബിൻ, പ്രമോദ്, ബാബു, സജീവൻ, സന്ദീപ്, നന്ദകുമാർ എന്നിവരും അടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Content Highlight: 23 kg of ganja seized abandoned at Tirur railway station

#latest news #ganja #Tirur railway station

Next TV

Related Stories
നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന് സമസ്ത

Jun 5, 2026 12:22 PM

നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന് സമസ്ത

നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന്...

Read More >>
'ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണ്, അവർക്കെന്തെങ്കിലും പറയണം'; മിഠായി കയ്യിൽ കൊടുക്കാതെ സംഭവത്തിൽ പ്രതികരിച്ച് വി മുരളീധരൻ

Jun 5, 2026 12:13 PM

'ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണ്, അവർക്കെന്തെങ്കിലും പറയണം'; മിഠായി കയ്യിൽ കൊടുക്കാതെ സംഭവത്തിൽ പ്രതികരിച്ച് വി മുരളീധരൻ

അംബേദ്കർ മെമ്മോറി സ്കൂൾ , സ്കൂളിലെ പ്രവേശനോത്സവം , മിഠായി വിവാദം , പ്രതികരണവുമായി വി മുരളീധരൻ...

Read More >>
'ഓപ്പറേഷൻ തൂഫാൻ': പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനായ യുവാവ് പിടിയിൽ; വലയിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട സംഘത്തിലെ പ്രധാനി

Jun 5, 2026 11:49 AM

'ഓപ്പറേഷൻ തൂഫാൻ': പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനായ യുവാവ് പിടിയിൽ; വലയിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട സംഘത്തിലെ പ്രധാനി

'ഓപ്പറേഷൻ തൂഫാൻ': പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനായ യുവാവ് പിടിയിൽ; വലയിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട സംഘത്തിലെ...

Read More >>
 'ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം'; മുഖ്യമന്ത്രിക്ക് കത്ത് നൽകി മെഡിക്കല്‍ ഓഫീസർ

Jun 5, 2026 11:48 AM

'ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം'; മുഖ്യമന്ത്രിക്ക് കത്ത് നൽകി മെഡിക്കല്‍ ഓഫീസർ

ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം, മുഖ്യമന്ത്രിക്ക്...

Read More >>
Top Stories

News Roundup