ലഹരിസംഘത്തിന്റെ ബൈക്കഭ്യാസം ചോദ്യം ചെയ്തു; ഒടുവിൽ വീട്ടിൽ കയറി ഓട്ടോഡ്രൈവർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി, പ്രതികൾക്കായി തിരച്ചിൽ

ലഹരിസംഘത്തിന്റെ ബൈക്കഭ്യാസം ചോദ്യം ചെയ്തു; ഒടുവിൽ വീട്ടിൽ കയറി ഓട്ടോഡ്രൈവർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി, പ്രതികൾക്കായി തിരച്ചിൽ
Jun 5, 2026 12:37 PM | By Anusree vc
#Latest News #Thrikkakara #Kerala Police #Vazhakkala Gun Threat Case

കാക്കനാട് : (https://truevisionnews.com/)വാഴക്കാലയിൽ ഓട്ടോഡ്രൈവറുടെ വീട്ടിൽ അതിക്രമിച്ചുകയറി തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയതായി പരാതി. വാഴക്കാല കമ്പിവേലി സ്വദേശിയായ പി.ജെ. ഷിജീഷിന്റെ പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

​ബുധൻ പകൽ 2.30ഓടെയായിരുന്നു സംഭവം. ഷിജീഷ് വീട്ടിൽ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നസമയത്ത് കമ്പിവേലിക്കകം സ്വദേശിയായ യുവാവും സംഘവും മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറി. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ സംഘം ഷിജീഷിനെ അസഭ്യം പറയുകയും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന്‌ വീട്ടുകാർ ബഹളംവച്ചു. ബഹളം കേട്ടെത്തിയ സമീപവാസികളും നാട്ടുകാരും ചേർന്ന് സാഹസികമായി അക്രമികളെ കീഴടക്കുകയായിരുന്നു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്ത് പൊലീസിന് കൈമാറി. നാട്ടുകാർ സംഘടിച്ചതോടെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

പ്രദേശത്ത് രാത്രികാലങ്ങളിൽ ലഹരിസംഘങ്ങളുടെ ഒത്തുചേരലും അമിതവേഗത്തിൽ ഇരുചക്രവാഹന അഭ്യാസങ്ങളും പതിവാണ്. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിൽ. തനിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയവർക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന് പരാതിക്കാരനായ ഷിജീഷ് ആവശ്യപ്പെട്ടു.

Content Highlight: Finally, he entered the house and threatened the auto driver with a gun, search is on for the accused

#Latest News #Thrikkakara #Kerala Police #Vazhakkala Gun Threat Case

Next TV

Related Stories
ആഹാ ഇതും കിട്ടുമോ? ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു

Jun 5, 2026 01:53 PM

ആഹാ ഇതും കിട്ടുമോ? ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു

ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ...

Read More >>
കൊട്ടിയൂർ ക്ഷേത്രത്തിൽ 'ബാവലിക്കെട്ട്' വിവാദം; പിന്നിൽ വലിയ ദുരുദ്ദേശ്യങ്ങൾ നടക്കുന്നുണ്ട്, ഇല്ലാത്ത ആചാരം ഉണ്ടാക്കാൻ ശ്രമമെന്ന് വത്സൻ തില്ലങ്കേരി

Jun 5, 2026 01:37 PM

കൊട്ടിയൂർ ക്ഷേത്രത്തിൽ 'ബാവലിക്കെട്ട്' വിവാദം; പിന്നിൽ വലിയ ദുരുദ്ദേശ്യങ്ങൾ നടക്കുന്നുണ്ട്, ഇല്ലാത്ത ആചാരം ഉണ്ടാക്കാൻ ശ്രമമെന്ന് വത്സൻ തില്ലങ്കേരി

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പുതിയതായി 'ബാവലിക്കെട്ട്' എന്നൊരു ആചാരം കെട്ടിച്ചമയ്ക്കാൻ ശ്രമം നടക്കുന്നതായി ഹിന്ദു...

Read More >>
നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന് സമസ്ത

Jun 5, 2026 12:22 PM

നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന് സമസ്ത

നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന്...

Read More >>
Top Stories

News Roundup