---
title: " രാവിലെ തന്നെ പാമ്പാണല്ലോ? 'ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല'; ധർമജനെതിരെയുള്ള പരിഹാസത്തിന് മറുപടിയുമായി ബിബിന്‍ ജോര്‍ജ്"
english_title: "Bibin George responds to the mockery against Dharmajan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363937/bibin-george-responds-to-the-mockery-against-dharmajan"
published_at: "2026-06-05T11:01:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a225fe924065_DHARMAJAN.jpg"
keywords: []
---

#  രാവിലെ തന്നെ പാമ്പാണല്ലോ? 'ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല'; ധർമജനെതിരെയുള്ള പരിഹാസത്തിന് മറുപടിയുമായി ബിബിന്‍ ജോര്‍ജ്

> **Lead Summary:** ** **നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന്റെ പുതിയ റെസ്റ്ററന്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ നടൻ ധർമജൻ ബോൾഗാട്ടിയുടെ വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും വിമർശനങ്ങളും ഉയരുകയാണ്.

## Article Content

** **നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന്റെ പുതിയ റെസ്റ്ററന്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ നടൻ ധർമജൻ ബോൾഗാട്ടിയുടെ വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും വിമർശനങ്ങളും ഉയരുകയാണ്.

ചടങ്ങിൽ പങ്കെടുത്ത താരത്തിന്റെ ശരീരഭാഷയും വേഷവിധാനവും ചൂണ്ടിക്കാട്ടി ധർമജൻ മദ്യപിച്ചാണ് എത്തിയതെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും ട്രോളുകളും. എന്നാൽ വിമർശനങ്ങൾ അതിരുകടന്നതോടെ സുഹൃത്തിന് പിന്തുണയുമായി ബിബിൻ ജോർജ് തന്നെ നേരിട്ട് രംഗത്തെത്തി.

** **

എന്നാൽ താരത്തിന്‍റെ ശരീര ഭാഷയും വേഷവും വിലയിരുത്തി താരം മദ്യപിച്ചാണ് സ്ഥലത്തെത്തിയതെന്നായിരുന്നു വിമർശനം. വിമര്‍ശനങ്ങളും ട്രോളുകളും അതിരുകടന്നതോടെ പ്രതികരണവുമായി ബിബിന്‍ ജോര്‍ജ് തന്നെ രംഗത്തെത്തി.

ധര്‍മജനെ കളിയാക്കുന്നൊരു വിഡിയോയുടെ കമന്റിലൂടെയായിരുന്നു ബിബിന്‍ ജോര്‍ജ് പ്രതികരിച്ചത്. ‘‘നിങ്ങളുടെ വര്‍ക്കിനെ ബഹുമാനിക്കുന്നു. പക്ഷെ ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’ എന്നായിരുന്നു ബിബിന്‍ ജോര്‍ജ് പ്രതികരിച്ചത്.

വിഡിയോയില്‍ ധര്‍മജന് ബാലന്‍സ് നഷ്ടമാകുന്നതും ബിബിന്‍ ജോര്‍ജ് പിടിക്കുന്നതും കാണാം. നടന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇട്ടത് നേരയല്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഇതാണ് വലിയ രീതിയിലുള്ള വിമർശനത്തിന് കാരണമായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/363937/bibin-george-responds-to-the-mockery-against-dharmajan)