'കരയാൻ വേണ്ടി കവിളിൽ ഒരൊറ്റ അടി; സംവിധായകനെ തിരിച്ചടിക്കാൻ വരെ തോന്നി!': അർജുൻ സർജ

'കരയാൻ വേണ്ടി കവിളിൽ ഒരൊറ്റ അടി; സംവിധായകനെ തിരിച്ചടിക്കാൻ വരെ തോന്നി!': അർജുൻ സർജ
2026-06-05T11:57:00 | By Anusree vc
#Arjun Sarja #Action King Arjun #Blast Movie #Arjun Sarja Shocking Interview

(https://moviemax.in/ )ആക്ഷൻ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ പ്രിയതാരം അർജുൻ സർജയുടെ ചിത്രങ്ങൾക്കെല്ലാം കേരളത്തിലും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത്, ബാലതാരമായി ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ് താരം.

'ആജ് കെ ഷോലെ' എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ ഓർമ്മകളാണ് അർജുൻ പങ്കുവെച്ചത്. ചിത്രത്തിലെ ഒരു സങ്കടരംഗത്തിൽ യഥാർത്ഥമായി കരയുന്നതിനായി സംവിധായകൻ രാജേന്ദ്ര സിംഗ് തന്നെ അടിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയത്. എസ്.എസ്. മ്യൂസിക്കിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 'ആക്ഷൻ കിംഗ്' തന്റെ പഴയകാല സിനിമാ അനുഭവം തുറന്നുപറഞ്ഞത്.

സിനിമയുടെ ഷൂട്ടിങ് നടക്കുന്ന ആദ്യദിവസം തന്നെ സംവിധായകനില്‍ നിന്നും ഞാന്‍ അടി വാങ്ങി. അതില്‍ കഥാപാത്രമാകുന്നൊരു പയ്യന്‍ മരിക്കുന്നുണ്ട്. ആ സീന്‍ ആണ് എടുക്കുന്നത്. കരഞ്ഞ് അഭിനയിക്കാന്‍ സംവിധായകന്‍ പറയുന്നുണ്ട്. എനിക്ക് പറ്റുന്നുമില്ല. ഒപ്പമുള്ളവര്‍ ഓരോ തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ട്. എനിക്ക് ചിരി നിയന്ത്രിക്കാനും പറ്റുന്നില്ല. സംവിധായകന്‍ അടുത്ത് വന്ന് കവിളില്‍ ഒരൊറ്റ അടി. ഞെട്ടിപ്പോയി. കണ്ണ് ചുവന്ന് കണ്ണീര് വന്നു. ഡയറക്ടറെ അടിക്കണം എന്ന ഘട്ടം വരെ ഞാന്‍ എത്തി. പക്ഷേ എല്ലാം കണ്‍ട്രോള്‍ ചെയ്തു. ഇപ്പോ കറക്ടായി. ഷോട്ട് എടുക്കാന്‍ സംവിധായകന്‍ പറയുകയായിരുന്നു', അർജുന്റെ വാക്കുകൾ.

ബ്ലാസ്റ്റ് എന്ന ആക്ഷൻ സിനിമയാണ് ഇപ്പോൾ തിയേറ്ററിൽ എത്തിയ അർജുൻ ചിത്രം. ചിത്രം കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്.പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പോസിറ്റീവ്. കളക്ഷൻ വമ്പൻ കുതിപ്പാണ് സിനിമ നടത്തുന്നത്.

സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ 34കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 27 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം ഏഴ് കോടി ബ്ലാസ്റ്റ് നേടിയിരിക്കുന്നു. മെയ് 29 മുതല്‍ 31 വരെ നീളുന്ന ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും ബ്ലാസ്റ്റാണ്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ ദൃശ്യം 3 നെ അടക്കം പിന്നിലാക്കിക്കൊണ്ടാണ് ബ്ലാസ്റ്റ് വാരാന്ത്യത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ കളക്ഷന്‍ സ്വന്തമാക്കിയത്.

Content Highlight: I was slapped on the cheek to make me cry, I felt like fighting back: Arjun Sarja

#Arjun Sarja #Action King Arjun #Blast Movie #Arjun Sarja Shocking Interview

Next TV

Related Stories
ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

Jul 15, 2026 04:16 PM

ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

ഇലക്ട്രിക് വാഹന യോഗത്തിനിടെ വിൻഫാസ്റ്റിന്റെ മിനിയേച്ചർ കാർ കൈയിലെടുത്ത് പരിശോധിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ വീഡിയോ വൈറൽ...

Read More >>
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
Top Stories










News Roundup