---
title: "'വായ തുന്നിക്കെട്ടാന്‍ നിങ്ങള്‍ക്കാകില്ല,  ഗേറ്റിന് മുന്നിൽ നിന്ന് പട്ടി കുരച്ചാൽ നമ്മൾ മൈൻഡ് ചെയ്യുമോ ഇല്ലല്ലോ?'; ഇന്ന് എന്നെ നെഗറ്റീവ് പറയാതെ വെറുതെ വിടൂവെന്ന് രേണു "
english_title: "Three years after Kollam Sudhi's death, Renu Sudhi shares a new post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363970/three-years-after-kollam-sudhis-death-renu-sudhi-shares-a-new-post"
published_at: "2026-06-05T12:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a213cb5cd641_asefwse.jpg"
keywords: ["Latest News", "Kollam Sudhi", "Renu Sudhi"]
---

# 'വായ തുന്നിക്കെട്ടാന്‍ നിങ്ങള്‍ക്കാകില്ല,  ഗേറ്റിന് മുന്നിൽ നിന്ന് പട്ടി കുരച്ചാൽ നമ്മൾ മൈൻഡ് ചെയ്യുമോ ഇല്ലല്ലോ?'; ഇന്ന് എന്നെ നെഗറ്റീവ് പറയാതെ വെറുതെ വിടൂവെന്ന് രേണു 

> **Lead Summary:** കൊല്ലം സുധി ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം. പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടയിലായിരുന്നു അപകടം. ബിനു അടിമാലിയും, മഹേഷ് കുഞ്ഞുമോനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി അന്ന് മുന്‍സീറ്റിലായിരുന്നു സുധി ഇരുന്നത്. കാര്‍ വെട്ടിപ്പൊളിച്ചായിരുന്നു അദ്ദേഹത്തെ പുറത്തെടുത്തത്.

## Article Content

കൊല്ലം സുധി ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം. പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടയിലായിരുന്നു അപകടം. ബിനു അടിമാലിയും, മഹേഷ് കുഞ്ഞുമോനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി അന്ന് മുന്‍സീറ്റിലായിരുന്നു സുധി ഇരുന്നത്. കാര്‍ വെട്ടിപ്പൊളിച്ചായിരുന്നു അദ്ദേഹത്തെ പുറത്തെടുത്തത്.

സുധിയുടെ അപ്രതീക്ഷിത വിയോഗം അറിഞ്ഞ് സഹപ്രവര്‍ത്തകരും, പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. സ്വന്തമായൊരു വീട് എന്ന ആഗ്രഹം സഫലീകരിക്കാനുള്ള നെട്ടോട്ടത്തിനിടയിലായിരുന്നു വിയോഗം.

ജീവിതത്തില്‍ ഇന്നും ഓര്‍ക്കാനിഷ്ടപ്പെടാത്ത ദിവസമാണ് ജൂണ്‍ അഞ്ച്. ആര്‍ക്കും ഇങ്ങനെ സംഭവിക്കരുതേ എന്നാണ് എപ്പോഴും പ്രാര്‍ത്ഥിക്കാറുള്ളത്. എവിടെയായിരുന്നാലും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാനായി പ്രാര്‍ത്ഥിക്കാറുണ്ട്. ഇത്തവണ പ്രാര്‍ത്ഥനകളോ, മറ്റ് ചടങ്ങുകളോ ഒന്നുമില്ല.

അടുത്തുള്ളൊരു ഓര്‍ഫനേജില്‍ ഫുഡ് കൊടുക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പപ്പയും അമ്മയും റിതപ്പനുമെല്ലാം അവിടേക്ക് പോവും. നാട്ടിലുണ്ടായിരുന്നെങ്കില്‍ ഞാനും പോയേനെ. പ്രമോഷനും ഉദ്ഘാടനങ്ങളുമൊക്കെയായി ബഹ്‌റൈനിലാണ് താന്‍ എന്നും രേണു വ്യക്തമാക്കിയിരുന്നു. സുധിയോടൊപ്പമുള്ള ജീവിതത്തിലെ നല്ല നിമിഷങ്ങളും, ഒന്നിച്ചുള്ള ചിത്രങ്ങളുമെല്ലാം രേണു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടുന്നുണ്ട്.

ഇന്ന് എന്തായാലും എന്നെ നെഗറ്റീവ് പറയരുത്. വെറുതെ വിടൂ. മനസ് തളര്‍ന്നുപോയി, അതുകൊണ്ടാണെന്നായിരുന്നു രേണു കുറിച്ചത്. കിച്ചുവിനും, റിതപ്പനുമൊപ്പമുള്ള ഫോട്ടോയും കുറിപ്പിനൊപ്പമായി പങ്കുവെച്ചിരുന്നു. നിരവധി പേരായിരുന്നു കമന്റുകളിലൂടെയായി രേണുവിനെ ആശ്വസിപ്പിച്ചത്.

നീ നിന്റെ വഴിയെ പോവുക, തളരരുത്, മുന്നോട്ട് കുതിക്കുക. ലോകത്തുള്ള എല്ലാവരുടെയും വായ തുന്നിക്കെട്ടാന്‍ നിങ്ങള്‍ക്കാകില്ല. ഈ പറയുന്നതൊക്കെ ഒരു മനുഷ്യന് പോലും ഉപകാരം ചെയ്യാത്തവരാകും. ആരെയും ബോധിപ്പിക്കണ്ട ഒന്നും.

നിനക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക. പറയുന്നവർ പറയട്ടെ രേണു. അവർക്ക് വേറെ പണിയില്ലല്ലോ. ഇങ്ങനെ സിം​ഗിളായി ലൈഫ് കൊണ്ട് പോവുന്നതിന്റെ ഫീൽ അവർക്ക് അറിയുകയുമില്ല. ഗേറ്റിന് മുന്നിൽ നിന്ന് പട്ടി കുരച്ചാൽ നമ്മൾ മൈൻഡ് ചെയ്യുമോ ഇല്ലല്ലോ, അങ്ങനെയൊരു മൈൻഡിൽ എടുത്താൽ മതി.

ആളുകൾക്ക് എന്ത് വേണങ്കിലും പറയാം. അവരാരും ഒരു നേരത്തെ ആഹാരത്തിനു ദാ വാങ്ങിക്കോ എന്ന് പറഞ്ഞു കൊണ്ടു തരുന്നവരല്ല. ഭർത്താവ് പോയിക്കഴിഞ്ഞാൽ ആ മക്കളെ എങ്ങിനെയെങ്കിലും വളർത്തൊക്കോട്ടെ.നിങ്ങൾ നിങ്ങളെ കാര്യം നോക്കിയാൽ പോരെ.

ആ വേദന എന്താണെന്നു കരഞ്ഞു പറഞ്ഞു നാട്ടുകാരെ അറിയിച്ചു എന്നും ഇരിക്കാൻ കഴിയില്ല. കഴിഞ്ഞ ഒരു വർഷം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ ആണിത്. പോയി പണി നോക്കാൻ പറ ഈ തളർത്തുന്നവർ ആരും നിങ്ങളെ എല്ലാ കാലവും നോക്കില്ല. തുടങ്ങി നിരവധി പേരായിരുന്നു രേണുവിനെ ആശ്വസിപ്പിക്കാനെത്തിയത്.

ഇതൊക്കെ കാണുമ്പോള്‍ സങ്കടമാണ്. എന്നാല്‍ അടുത്ത മണിക്കൂറില്‍ എങ്ങനെയുള്ള പോസ്റ്റാണ് വരിക എന്നതില്‍ ആശങ്കയുമുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയതോടെയായിരുന്നു ഗ്ലാമറസായുള്ള വസ്ത്രധാരണവും, ഡാന്‍സുമൊക്കെ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. രേണുവിന്റെ മുഖഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചുള്ള പോസ്റ്റുകളും ഇടക്കാലത്ത് വന്നിരുന്നു. വീഡിയോ വൈറലായതോടെ ചുണ്ട് പൊട്ടിയത് കാണിച്ചതാണെന്നായിരുന്നു വിശദീകരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/363970/three-years-after-kollam-sudhis-death-renu-sudhi-shares-a-new-post)