വിവാദം ഒടുവിൽ തിരുത്തൽ! ശ്രീനാരായണഗുരു സമാധി ദിനം അവധി തന്നെ, വിദ്യാഭ്യാസ കലണ്ടർ പുതുക്കി

വിവാദം ഒടുവിൽ തിരുത്തൽ!  ശ്രീനാരായണഗുരു സമാധി ദിനം അവധി തന്നെ, വിദ്യാഭ്യാസ കലണ്ടർ പുതുക്കി
Jun 3, 2026 03:54 PM | By Susmitha Surendran
#Education Department #Sree Narayana Guru Samadhi Day #Holiday

 (https://truevisionnews.com/) ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ചുള്ള അവധി ഒഴിവാക്കിയ തീരുമാനം വിവാദമായതിന് പിന്നാലെ തിരുത്തലുമായി വിദ്യാഭ്യാസ വകുപ്പ്.

വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടറിൽ സെപ്റ്റംബർ 21 പ്രവൃത്തി ദിവസമായി രേഖപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ഇതേത്തുടർന്ന് അടിയന്തരമായി വെബ്സൈറ്റിലെ കലണ്ടറിൽ തിരുത്തൽ വരുത്തുകയും പുതുക്കിയ കലണ്ടറിൽ സമാധി ദിനം അവധിയായി രേഖപ്പെടുത്തുകയും ചെയ്തു.

 കലണ്ടറിലെ പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിരുത്തൽ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് കൂടുതൽ വിശദീകരണം ലഭ്യമായിട്ടില്ല.

Content Highlight: Education Department revises decision on Sree Narayana Guru Samadhi Day, holiday

#Education Department #Sree Narayana Guru Samadhi Day #Holiday

Next TV

Related Stories
വെള്ളപൂശാൻ നോക്കിയാലും ആ കറുത്ത അധ്യായം മാഞ്ഞുപോകില്ല, മാധ്യമ ചങ്കൂറ്റത്തിന് 'ബിഗ് സല്യൂട്ട്' - ദുൽഖിഫിൽ വി പി

Jun 3, 2026 05:23 PM

വെള്ളപൂശാൻ നോക്കിയാലും ആ കറുത്ത അധ്യായം മാഞ്ഞുപോകില്ല, മാധ്യമ ചങ്കൂറ്റത്തിന് 'ബിഗ് സല്യൂട്ട്' - ദുൽഖിഫിൽ വി പി

കൃഷി മന്ത്രി ടി സിദ്ദിഖ് , വാര്‍ത്താ സമ്മേളനം, കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ , മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് ദുല്‍ഖിഫില്‍ വി...

Read More >>
ഗൾഫ് യുദ്ധഭീതിയിൽ; കൊച്ചി - ബഹ്റൈൻ വിമാനം റദ്ദാക്കി; 122  യാത്രക്കാരെ തിരിച്ചിറക്കി

Jun 3, 2026 04:35 PM

ഗൾഫ് യുദ്ധഭീതിയിൽ; കൊച്ചി - ബഹ്റൈൻ വിമാനം റദ്ദാക്കി; 122 യാത്രക്കാരെ തിരിച്ചിറക്കി

കൊച്ചി - ബഹ്റൈൻ വിമാനം റദ്ദാക്കി; യാത്രക്കാരെ തിരിച്ചിറക്കി ...

Read More >>
Top Stories

News Roundup

GCC News