---
title: "കുരു പൊട്ടുന്നവർക്ക് പൊട്ടട്ടെ.... അവരുടെ പേര് പോലും പറയാൻ എനിക്ക് അറപ്പാണ്; കിച്ചുവുമായി അകന്നതിനെ കുറിച്ച് മനസ് തുറന്ന് രേണു"
english_title: "Renu opens up about her separation from Kollam Sudhi's eldest son Kicchu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363528/renu-opens-up-about-her-separation-from-kollam-sudhis-eldest-son-kicchu"
published_at: "2026-06-03T11:39:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ffc9e4537e_renu.jpg"
keywords: ["Latest News", "Renu Sudhi", "Kollam Sudhi", "Kichu"]
---

# കുരു പൊട്ടുന്നവർക്ക് പൊട്ടട്ടെ.... അവരുടെ പേര് പോലും പറയാൻ എനിക്ക് അറപ്പാണ്; കിച്ചുവുമായി അകന്നതിനെ കുറിച്ച് മനസ് തുറന്ന് രേണു

> **Lead Summary:** ** കൊ**ല്ലം സുധിയുടെ മൂത്ത മകൻ കിച്ചുവുമായി അകന്നതിനെ കുറിച്ച് മനസ് തുറന്ന് രേണു. പതിനൊന്ന് വയസിൽ കിട്ടിയതാണ് കിച്ചുവിനെ എന്നും അന്ന് തൊട്ട് പതിനെട്ട് വയസ് വരെ അമ്മയെപ്പോലെ നോക്കിയെന്നും രേണു പറയുന്നു. ബോഡിങിൽ കൊണ്ടുവിടാൻ കഴിയുമായിരുന്നിട്ടും താൻ അത് ചെയ്തില്ലെന്നും വളർത്തുമകന്റെ പേരിൽ കേൾക്കുന്ന പഴികൾക്ക് എതിരെ പ്രതികരിച്ച് രേണു സുധി മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

## Article Content

** കൊ**ല്ലം സുധിയുടെ മൂത്ത മകൻ കിച്ചുവുമായി അകന്നതിനെ കുറിച്ച് മനസ് തുറന്ന് രേണു. പതിനൊന്ന് വയസിൽ കിട്ടിയതാണ് കിച്ചുവിനെ എന്നും അന്ന് തൊട്ട് പതിനെട്ട് വയസ് വരെ അമ്മയെപ്പോലെ നോക്കിയെന്നും രേണു പറയുന്നു. ബോഡിങിൽ കൊണ്ടുവിടാൻ കഴിയുമായിരുന്നിട്ടും താൻ അത് ചെയ്തില്ലെന്നും വളർത്തുമകന്റെ പേരിൽ കേൾക്കുന്ന പഴികൾക്ക് എതിരെ പ്രതികരിച്ച് രേണു സുധി മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അവസാന ദുബായ് ട്രിപ്പ് കഴിഞ്ഞ് വന്നശേഷമാണ് രേണുവും കിച്ചുവും തമ്മിൽ കൂടുതൽ അകൽച്ച സംഭവിച്ചത്. സഹോദരൻ റിതുലിനെ കാണാൻ വേണ്ടി മാത്രമാണ് കോട്ടയത്തെ സുധിലയത്തിൽ കിച്ചു എത്താറുള്ളത്. പതിനൊന്ന് വയസിൽ കിട്ടിയതാണ്. അന്ന് തൊട്ട് പതിനെട്ട് വയസ് വരെ നോക്കാൻ പറ്റുമെങ്കിൽ...

നോക്കാൻ പറ്റില്ല.... ബോഡ‍ിങിൽ കൊണ്ട് നിർത്തൂവെന്ന് കിച്ചുവിന്റെ കാര്യത്തിൽ ഞാൻ സുധി ചേട്ടനോട് പറഞ്ഞില്ലല്ലോ. പതിനെട്ട് വയസ് വരെ കൂടെയുണ്ടായിരുന്നല്ലോ. സുധി ചേട്ടൻ മരിക്കുന്നത് വരെ കിച്ചു ഞങ്ങൾക്കൊപ്പം തന്നെയായിരുന്നല്ലോ. ഞാൻ ഒരു ദുഷ്ട സ്ത്രീയായിരുന്നുവെങ്കിൽ ഇതൊന്നും ചെയ്യില്ലായിരുന്നല്ലോ. എന്നെ അറിയാവുന്നവർക്ക് എല്ലാം അറിയാം.

ആരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. അവന്റെ കാര്യത്തിൽ പിന്നെ എന്തിന് എനിക്ക് കുരുപൊട്ടണം. പതിനൊന്ന് വയസ് മുതൽ പതിനെട്ട് വയസ് വരെ അവനെ ഞാൻ അമ്മയെപ്പോലെ നോക്കി. എന്റെ കടമ ഞാൻ നിർവഹിച്ചു. ആരെയും ഞാൻ വീട്ടിൽ നിന്നും ഇറക്കിവിട്ടിട്ടില്ല. എന്റെ മകനല്ലെന്നും ഞാൻ പറഞ്ഞിട്ടില്ല. എല്ലാവർക്കും ഞാൻ ഉപകാരം മാത്രമെ ചെയ്തിട്ടുള്ളു.

പിന്നെ എന്തിന് ഏതോ സ്ത്രീ കിച്ചുവിന് ഒപ്പം ഇരുന്ന് ഫോട്ടോ പോസ്റ്റ് ചെയ്താൽ എനിക്ക് കുരു പൊട്ടണം?. എന്നെ നശിപ്പിച്ച സ്ത്രീ ആ യുട്യൂബറാണ് (ഷെഫീന ബീവി). അവരുടെ പേര് പോലും പറയാൻ എനിക്ക് അറപ്പും വെറുപ്പുമാണ്. എന്നെ അത്രയേറെ അവർ മാനസീകമായി ബുദ്ധിമുട്ടിച്ചു. ആ സ്ത്രീ കിച്ചുവിനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കിട്ട് കുരു പൊട്ടുന്നവർക്ക് പൊട്ടട്ടെ എന്നാണ് തലകെട്ട് കൊടുത്തത്. എനിക്ക് എന്തിന് കുരുപൊട്ടണം.

കിച്ചുവിന് ഇരുപത്തിയൊന്ന് വയസുണ്ട്. പ്രായപൂർത്തിയായ ആളാണ്. അവൻ അവന്റെ ഇഷ്ടത്തിന് ജീവിക്കുന്നു. സന്തോഷമായി ജീവിക്കട്ടെ. അവന് ഇനോ​ഗറേഷൻ പോലുള്ളവ കിട്ടട്ടെ. എനിക്ക് സന്തോഷം. അവൻ വീഡിയോ എടുക്കുന്നതിലും കാശ് സമ്പാദിക്കുന്നതിലും സന്തോഷം മാത്രമേയുള്ളു. ഞാൻ ഒരു രൂപ ചോദിക്കുന്നില്ല.

റിതപ്പന് കൊണ്ടുപോയി ഒരു രൂപ കൊടുക്കാൻ ഞാൻ പറയുന്നില്ല. ഞാൻ തന്നെയല്ലേ അവന് വേണ്ടി ഇതെല്ലാം ചെയ്യുന്നത്. റിതപ്പനെ ഞാൻ അല്ലേ നോക്കുന്നത്. കുഞ്ഞിനെ രക്ഷപ്പെടുത്തി കൊണ്ടുപോകൂ കിച്ചുവെന്നൊക്കെ ചിലർ കമന്റിട്ടത് ഞാൻ കണ്ടിരുന്നു. കമന്റിടുന്നവൻ അല്ലല്ലോ ഞാൻ തന്നെയല്ലേ എന്റെ കുഞ്ഞിനെ നോക്കുന്നത്. ബാ​ഗും ബുക്കും മേടിച്ച് കൊടുക്കുന്നത് അടക്കം കുഞ്ഞിനുള്ള കാര്യങ്ങളെല്ലാം ഞാൻ തന്നയല്ലേ ചെയ്യുന്നത്.

ഞാൻ അവന്റെ അമ്മയാണ്. ചെയ്തിരിക്കും. അതിനിടയിൽ കൂടി ഇങ്ങനെയുള്ള കമന്റിടേണ്ട കാര്യമുണ്ടോ?. റിതപ്പന് എന്തെങ്കിലും കൊണ്ടുവന്ന് കൊടുക്കൂവെന്ന് കിച്ചുവിനോടോ സുധി ചേട്ടന്റെ വീട്ടുകാരോടോ ഞാൻ പറയുന്നില്ല. പണ്ട് പറഞ്ഞിട്ടുണ്ട് ചോദിച്ചിട്ടുണ്ട്. സുധി ചേട്ടന്റെ വീട്ടുകാരോടാണ് ചോ​ദിച്ചത്. അവർ അന്ന് എന്നെ സഹായിച്ചിട്ടുണ്ട്.

ഇല്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. സുധി ചേട്ടന്റെ രണ്ട് മക്കളും അവർക്ക് ഒരുപോലെയാണെന്നാണ് എന്റെ വിശ്വാസം. എനിക്ക് രണ്ട് മക്കളും ഒരുപോലെയാണ്. എന്നെ അമ്മയെന്ന് വിളിക്കുന്ന കാലം വരെ കിച്ചു എന്റെ മകൻ തന്നെയാണെന്നും രേണു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/363528/renu-opens-up-about-her-separation-from-kollam-sudhis-eldest-son-kicchu)