---
title: "മുരളീധരനോട് ഒരു കാര്യമെ പറയാനുള്ളൂ.... 'പശുവിന് പുല്ല് കൊടുക്കുന്നത് പോലെ കുട്ടികൾക്ക് മിഠായി കൊടുത്താൽ വേണ്ടെന്ന് വെക്കാൻ അവർക്കറിയാം' - നാദിറ മെഹ്റിൻ"
english_title: "Sweets controversy, MLA V Muraleedharan, Nadira Mehrin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363555/sweets-controversy-mla-v-muraleedharan-nadira-mehrin"
published_at: "2026-06-03T12:48:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fd5c0037e6_NADIRA.jpg"
keywords: []
---

# മുരളീധരനോട് ഒരു കാര്യമെ പറയാനുള്ളൂ.... 'പശുവിന് പുല്ല് കൊടുക്കുന്നത് പോലെ കുട്ടികൾക്ക് മിഠായി കൊടുത്താൽ വേണ്ടെന്ന് വെക്കാൻ അവർക്കറിയാം' - നാദിറ മെഹ്റിൻ

> **Lead Summary:** **** പ്രവേശനോത്സവത്തില്‍ എംഎൽഎ വി മുരളീധരൻ കുട്ടികൾക്ക് കയ്യിൽ മിഠായി കൊടുക്കാതെ മേശയിൽ തട്ടിയിട്ട് സംഭവത്തിൽ പ്രതികരണവുമായി നാദിറ മെഹ്റിൻ . 'മോശമായി പോയി', എന്ന ക്യാപ്ഷനോടെ ആണ് നാദിറയുടെ പ്രതികരണം. 'ബിജെപി അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതില്‍ ഒരു ഉദാഹരണം കണ്ടാലോ', എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങിയ നാദിറ, വീഡിയോ കാണിക്കുന്നുണ്ട്.

## Article Content

**** പ്രവേശനോത്സവത്തില്‍ എംഎൽഎ വി മുരളീധരൻ കുട്ടികൾക്ക് കയ്യിൽ മിഠായി കൊടുക്കാതെ മേശയിൽ തട്ടിയിട്ട് സംഭവത്തിൽ പ്രതികരണവുമായി നാദിറ മെഹ്റിൻ . 'മോശമായി പോയി', എന്ന ക്യാപ്ഷനോടെ ആണ് നാദിറയുടെ പ്രതികരണം. 'ബിജെപി അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതില്‍ ഒരു ഉദാഹരണം കണ്ടാലോ', എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങിയ നാദിറ, വീഡിയോ കാണിക്കുന്നുണ്ട്.

> ബിജെപിക്കാരുടെ കയ്യില്‍ നിന്നും സ്നേഹമോ വാത്സല്യമോ നമ്മള്‍ പ്രതീക്ഷിക്കാന്‍ പാടില്ലെന്നും കുട്ടികളോട് മാനുഷിക പരി​ഗണനയെങ്കിലും കാണിക്കാമായിരുന്നുവെന്നും നാദിറ പറഞ്ഞു. "ഇത് തിരുവനന്തപുരത്തെ ഒരു സ്കൂളില്‍ പ്രവേശനോത്സവത്തിന്‍റെ ഭാഗമായിട്ട്, കഴക്കൂട്ടം എംഎല്‍എ വി മുരളീധരന്‍ കുട്ടികള്‍ക്ക് സ്നേഹത്തോടുകൂടി മിഠായി കൊടുക്കുന്ന കാഴ്ചയാണ്.

> മുരളീധരനോട് ഒരു കാര്യമെ പറയാനുള്ളൂ.. പശുവിന് പുല്ല് ചെത്തിക്കൊടുക്കുന്ന കണക്ക് കുട്ടികള്‍ക്ക് ഇങ്ങനെ മിഠായി കൊടുത്താല്‍ അത് വേണ്ടെന്ന് വയ്ക്കാനുള്ള അവകാശവും ഇവിടുത്തെ കുട്ടികള്‍ക്കുണ്ടെന്നതാണ്. അല്ലെങ്കില്‍ തന്നെ ഈ ബിജെപിക്കാരുടെ കയ്യില്‍ നിന്നും സ്നേഹമോ വാത്സല്യമോ നമ്മള്‍ പ്രതീക്ഷിക്കാന്‍ പാടില്ലെന്ന് മാത്രമല്ല കുറച്ചെങ്കിലുമൊരു മാനുഷിക പരിഗണന, പ്രത്യേകിച്ച് കുട്ടികളല്ലേ ? അതെങ്കിലും കൊടുക്കാമായിരുന്നു", എന്നായിരുന്നു നാദിറ മെഹ്റിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് നാദിറയെ പിന്തുണച്ച് കമന്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/363555/sweets-controversy-mla-v-muraleedharan-nadira-mehrin)