മല്ലു അർജുൻ ഫാൻസ് റെഡിയല്ലേ? 'ഹാപ്പി' വീണ്ടും തിയേറ്ററുകളിലേക്ക്!

മല്ലു അർജുൻ ഫാൻസ് റെഡിയല്ലേ? 'ഹാപ്പി' വീണ്ടും തിയേറ്ററുകളിലേക്ക്!
Jun 3, 2026 02:52 PM | By Fidha Parvin
#LATEST NEWS #HAPPY MOVIE #ALLU ARJUN

(https://moviemax.in/ അന്യഭാഷാ നടന്മാരിൽ കേരളത്തിൽ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള താരമാണ് മലയാളികളുടെ സ്വന്തം 'മല്ലു അർജുൻ' എന്ന അല്ലു അർജുൻ. താരത്തിന്റെ ആദ്യകാല കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ "ഹാപ്പി" എന്ന ചിത്രം റീ-റിലീസിന് ഒരുങ്ങുന്നു. എ. കരുണാകരൻ സംവിധാനം ചെയ്ത് 2006-ൽ തിയേറ്ററുകളിലെത്തിയ ഈ ചിത്രം, അക്കാലത്ത് കേരളത്തിൽ 150-ലധികം ദിവസങ്ങളാണ് വിജയകരമായി പ്രദർശിപ്പിച്ചത്. ഇപ്പോൾ 20 വർഷങ്ങൾക്ക് ശേഷം, ജിക്സൽ ക്വാളിറ്റിയോടെ ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.

റഥക് ആർട്‌സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നത്. ജൂൺ 12-ന് '4K അൾട്രാ ഇംപാക്റ്റ്' ദൃശ്യമികവോടെയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്.

യുവൻ ശങ്കർ രാജ സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ പാട്ടുകളെല്ലാം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവയാണ്. ചിത്രത്തിൽ അല്ലു അർജുനോടൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി, കിഷോർ, ദീപക് ഷിർകെ, ബ്രഹ്മാനന്ദം, രമ പ്രഭ, സുമൻ ഷെട്ടി, എം.എസ്. നാരായണ, ജി.വി. സുധാകർ നായിഡു, മാസ്റ്റർ ഭരത്, വേണു മാധവ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

 ആർ.ഡി. രാജശേഖർ ഛായാഗ്രഹണവും, ആന്റണി എഡിറ്റിംഗും നിർവ്വഹിച്ച ഈ ചിത്രം അക്കാലത്തെ സാങ്കേതിക മികവിലും ഏറെ മുന്നിലായിരുന്നു. അല്ലു അർജുന്റെ സ്റ്റൈലിഷ് ഡാൻസും പ്രണയവും കോമഡിയും നിറഞ്ഞ 'ഹാപ്പി' പുതിയ തിയേറ്റർ അനുഭവത്തിൽ ആസ്വദിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. (വാർത്താപ്രചരണം: പി. ശിവപ്രസാദ്)

Content Highlight: Allu's 'Happy' again to celebrate 'Genies' and 2K lovers

#LATEST NEWS #HAPPY MOVIE #ALLU ARJUN

Next TV

Related Stories
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രാഘവ ലോറൻസ്; വിജയ്‌യുടെ ടി.വി.കെയിൽ?

Jun 12, 2026 03:00 PM

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രാഘവ ലോറൻസ്; വിജയ്‌യുടെ ടി.വി.കെയിൽ?

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രാഘവ ലോറൻസ്...

Read More >>
'രഘുവരൻ എന്റെ കരിയറിനെ പിന്തുണച്ചതേയില്ല, സ്ത്രീകളെ ജോലിക്ക് വിടാത്ത ചുറ്റുപാടായിരുന്നു അദ്ദേഹത്തിന്റേത്'; തുറന്നുപറഞ്ഞ് രോഹിണി

Jun 10, 2026 03:53 PM

'രഘുവരൻ എന്റെ കരിയറിനെ പിന്തുണച്ചതേയില്ല, സ്ത്രീകളെ ജോലിക്ക് വിടാത്ത ചുറ്റുപാടായിരുന്നു അദ്ദേഹത്തിന്റേത്'; തുറന്നുപറഞ്ഞ് രോഹിണി

'രഘുവരൻ എന്റെ കരിയറിനെ പിന്തുണച്ചതേയില്ല, സ്ത്രീകളെ ജോലിക്ക് വിടാത്ത ചുറ്റുപാടായിരുന്നു അദ്ദേഹത്തിന്റേത്'; തുറന്നുപറഞ്ഞ്...

Read More >>
Top Stories










News Roundup