---
title: "'ഡേയ് മൊട്ടത്തലയൻ അരുൺ... തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല, അവളുടെ ഇൻഫ്ലൂവൻസായിരിക്കും... ആയിക്കോട്ടേ...'; ബാല "
english_title: "Actor Bala is in trouble again against his ex-wife Amrita Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363501/actor-bala-is-in-trouble-again-against-his-ex-wife-amrita-suresh"
published_at: "2026-06-03T10:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fb57f3f2c6_actor_bala.jpg"
keywords: ["Latest News", "Bala", "Amrita Suresh", "Arun Kumar"]
---

# 'ഡേയ് മൊട്ടത്തലയൻ അരുൺ... തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല, അവളുടെ ഇൻഫ്ലൂവൻസായിരിക്കും... ആയിക്കോട്ടേ...'; ബാല 

> **Lead Summary:** ** മുൻ** ഭാര്യ അമൃത സു​രേഷിന് എതിരെ വീണ്ടും നടൻ ബാല രം​ഗത്ത്. ഇവരുടെ മകൾ പ്രതികരിച്ചശേഷം പ്രശ്നങ്ങളെല്ലാം ഒന്ന് കെട്ടിടങ്ങിയതായിരുന്നു. മാത്രമല്ല അമൃതയേയോ കുഞ്ഞിനേയോ കണ്ടന്റാക്കി വീഡിയോ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും കോടതിയിൽ നിന്നും നിയന്ത്രണവും വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും ബാല അമൃതയ്ക്ക് എതിരെ ആരോപണങ്ങളുമായി രം​ഗത്ത് എത്തിയിരിക്കുന്നു.

## Article Content

** മുൻ** ഭാര്യ അമൃത സു​രേഷിന് എതിരെ വീണ്ടും നടൻ ബാല രം​ഗത്ത്. ഇവരുടെ മകൾ പ്രതികരിച്ചശേഷം പ്രശ്നങ്ങളെല്ലാം ഒന്ന് കെട്ടിടങ്ങിയതായിരുന്നു. മാത്രമല്ല അമൃതയേയോ കുഞ്ഞിനേയോ കണ്ടന്റാക്കി വീഡിയോ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും കോടതിയിൽ നിന്നും നിയന്ത്രണവും വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും ബാല അമൃതയ്ക്ക് എതിരെ ആരോപണങ്ങളുമായി രം​ഗത്ത് എത്തിയിരിക്കുന്നു.

മകൾക്ക് വേണ്ടതെല്ലാം താൻ ചെയ്ത് കഴിഞ്ഞുവെന്നും എന്നിട്ടും കേസും മറ്റുമായി അലഞ്ഞ് തിരിയേണ്ട സാഹചര്യം തനിക്ക് വന്നിരിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ ബാല പറഞ്ഞു. റിപ്പോർട്ടർ ചാനൽ ന്യൂസ് എഡിറ്റർ അരുൺ കുമാറിനേയും പുതിയ വീഡിയോയിൽ ബാല വെല്ലുവിളിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അരുൺ തന്നെ പറ്റി നടത്തിയതെന്ന് നടൻ പറഞ്ഞു.

ബാലയുടെ വാക്കുകൾ ഇങ്ങനെ

ടോർച്ചർ ചെയ്യുകയാണ്. എനിക്ക് പറയാനുള്ള ഒരു കാര്യമുണ്ട്. ഇതിന് മുമ്പും എന്റെ ഒന്നും വേണ്ടെന്ന് പറഞ്ഞയാൾ... ഒന്നും വേണ്ടെന്ന് മീഡിയയുടെ മുന്നിൽ കരഞ്ഞ് അഭിനയിച്ചയാൾ വയ്യാതിരിക്കുന്ന സമയത്ത് എന്നെ വിളിച്ച് വരുത്തി. ഞങ്ങളെ അവിടെ ഇരുത്തി.

വളരെ മോശമായ രീതിയിൽ ഒരു അനുഭവമുണ്ട്. അതെല്ലാം പോട്ടേ... അതുപോലെ ഫോൺ കോളിൽ വിളിച്ച് വിലപേശി. കേരളത്തിലുള്ള എല്ലാവരുടേയും അടുത്ത് ഒരു ചോ​ദ്യം ചോദിക്കുകയാണ്. ഞാൻ എത്ര പേർക്ക് എന്തൊക്കെ ചെയ്തിരിക്കുന്നു. എനിക്ക് അറിഞ്ഞൂടേ എന്റെ കുഞ്ഞിന് എന്തൊക്കെ ചെയ്യണമെന്ന്?. ഞാൻ അത്രയും ചെയ്തിട്ടുമുണ്ട്. അത്രത്തോളം ഞാൻ കൊടുത്തിട്ടുണ്ട്.

ഇപ്പോൾ രണ്ട് ലക്ഷം രൂപയുടെ കാര്യത്തിൽ ചതിച്ചുവെന്ന് കോടതിയിൽ പറയുമ്പോൾ... റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്. അവന്റെ പേര് അരുൺ എന്നോ മറ്റോവാണ്.‍ ഡേയ് മൊട്ടത്തലയൻ അരുൺ... നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ എന്റെ കുടുംബത്തിലുണ്ടായത്. എന്ത് അടിസ്ഥാനത്തിലാണ് നീ എന്നെ വിളിച്ചത്?. നിനക്ക് എന്ത് അറിയാം അരുണേ?. മൊട്ടയല്ലേ നീ. തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല.

എന്തിന്റെ അിസ്ഥാനത്തിലാണ് നീ എന്നെ വിളിച്ചത്?. പതിനഞ്ച് ലക്ഷം രൂപയ്ക്ക് ഞാൻ ചതിച്ചുവെന്ന് പറഞ്ഞ് നിങ്ങൾ എങ്ങനെ ന്യൂസ് കൊടുക്കും?. അവിടെ നിന്ന് തുടങ്ങിയതാണ് പ്രശ്നങ്ങൾ. എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്?. റെക്കോർഡ്സ് കൃത്യമായി ഇല്ലാതെ ഒരു സാറ്റ്ലൈറ്റ് ചാനൽ എങ്ങനെ ഇത്തരം കാര്യങ്ങൾ പറയും?.

നിനക്ക് ധൈര്യമുണ്ടെങ്കിൽ ലൈവിൽ വന്ന് നീ എന്നോട് നീ സംസാരിക്ക്. അരുണിനോടാണ് പറയുന്നത്. ലൈവിൽ വന്ന് സംസാരിക്കൂ. എന്റെ കുടുംബം എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമോ?. നീ പറഞ്ഞ ഒരു കള്ളത്തരം കാരണമാണത്. ഒരു കുടുംബം നശിപ്പിക്കുകയാണ് നീ. അവളുടെ ഇൻഫ്ലൂവൻസായിരിക്കും... ആയിക്കോട്ടേ... ഞാൻ തെറ്റ് ചെയ്തില്ലെന്നതിനുള്ള എല്ലാ തെളിവുകളും ഞാൻ കൊടുത്ത് കഴിഞ്ഞു.

എന്റെ എഫ്ഡി, ​ഡെപ്പോസിറ്റ് എല്ലം കൊടുത്ത് കഴിഞ്ഞു. കോടതിയെ എങ്ങനെ പറ്റിക്കാൻ പറ്റും?. നിങ്ങൾ മണ്ടന്മാരാണോ?. കോടതിയുടെ മുന്നിൽ വെച്ച് അല്ലേ ഒപ്പിടുന്നത്. കാശ് അവിടെ വെച്ച് അല്ലേ കൊടുക്കുന്നത്. ഒരു ബോധം വേണ്ടേ?. നിങ്ങൾ റിപ്പോർട്ടേഴ്സിനോടാണ് ‍ഞാൻ ചോദിക്കുന്നത്. നിങ്ങൾക്ക് ബുദ്ധിയില്ലേ?.

നിനക്ക് ധൈര്യമുണ്ടെങ്കിൽ എടാ അരുണേ നീ എന്നെ വിളിക്ക് ബാല പറഞ്ഞു. വീഡിയോയിൽ നടനൊപ്പം ഇപ്പോഴത്തെ ഭാര്യ കോകിലയും മറ്റൊരാളും ഉണ്ടായിരുന്നു. മകൾ പിറന്ന് രണ്ട് വർഷം പിന്നിട്ടപ്പോൾ തന്നെ അമൃതയും ബാലയും വേർപിരിഞ്ഞു. അതിനുശേഷം മകൾ അമൃതയുടെ സംരക്ഷണയിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/363501/actor-bala-is-in-trouble-again-against-his-ex-wife-amrita-suresh)