#Agriculture Minister T Siddique #Press Conference #Agriculture Department Director #Sriram Venkitaraman #Dulkhifil VP #Journalists.
തിരുവനന്തപുരം: (https://truevisionnews.com/) വാർത്താസമ്മേളനത്തിൽ കൃഷി മന്ത്രി ടി. സിദ്ദിഖിനൊപ്പം എത്തിയ കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധിച്ച മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ വി.പി.
സഹപ്രവര്‍ത്തകന്റെ നീതിയ്ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തുന്ന ചങ്കൂറ്റത്തോടെയുളള ഇടപെടലുകള്‍ പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും അധികാരത്തിന്റെ തണലിലും പദവികളുടെ തിളക്കത്തിലും എത്രയൊക്കെ 'വെളളപൂശി' മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും ഒരു ജനതയുടെ കൂട്ടായ മനസാക്ഷിക്ക് മുന്നില്‍ ചില കറുത്ത അധ്യായങ്ങള്‍ ഒരിക്കലും മാഞ്ഞുപോകില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കേരളം കണ്ടതെന്നും ദുല്‍ഖിഫില്‍ പറഞ്ഞു.
ഒരു സഹപ്രവര്‍ത്തകന്റെ ജീവന്‍ അപഹരിച്ച കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരന്‍ ഏത് ഉയര്‍ന്ന പദവിയില്‍ ഇരുന്ന് മാസ്സ് കാണിക്കാന്‍ നോക്കിയാലും അദ്ദേഹത്തെ ബഹിഷ്‌കരിക്കാനും ജനാധിപത്യപരമായി പ്രതിഷേധം രേഖപ്പെടുത്താനും മാധ്യമപ്രവര്‍ത്തകര്‍ കാണിച്ച ആര്‍ജ്ജവത്തിന് 'ബിഗ് സല്യൂട്ട്' നല്‍കണം എന്നും ദുല്‍ഖിഫില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. മന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ 'കെ എം ബഷീറിന്റെ കൊലയാളിയെ' ഇരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറങ്ങി. വിഷയം പൂര്‍ത്തീകരിച്ചതിന് ശേഷം സംസാരിക്കാമെന്ന് പറഞ്ഞ് മന്ത്രി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ സഹകരിക്കാന്‍ തയ്യാറായില്ല. ഇതോടെ താന്‍ ഇറങ്ങിക്കോളാം എന്ന് പറഞ്ഞ് ശ്രീറാം വെങ്കിട്ടരാമന്‍ ഇറങ്ങുകയായിരുന്നു. നിയമസഭയിലെ മീഡിയാ റൂമിലായിരുന്നു വാര്‍ത്താസമ്മേളനം നടന്നത്.
Content Highlight: Agriculture Minister T Siddique, press conference, Agriculture Department Director Sriram Venkitaraman, Dulkhifil VP congratulates journalists.
#Agriculture Minister T Siddique #Press Conference #Agriculture Department Director #Sriram Venkitaraman #Dulkhifil VP #Journalists.
































