---
title: "എടാ പോടാന്ന് വിളിക്കാൻ ഒരു എംഎൽഎയെ കിട്ടിയല്ലോ; പിഷാരടിയുടെ വിജയത്തിൽ ധർമജൻ"
english_title: "'I slept with him more than I slept with my wife'; Dharmajan feels sorry for Pisharody"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363397/i-slept-with-him-more-than-i-slept-with-my-wife-dharmajan-feels-sorry-for-pisharody"
published_at: "2026-06-02T15:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1eb3ef260f3_ryhtrtsft.jpg"
keywords: ["latest news", "Dharmajan", "Pisharody"]
---

# എടാ പോടാന്ന് വിളിക്കാൻ ഒരു എംഎൽഎയെ കിട്ടിയല്ലോ; പിഷാരടിയുടെ വിജയത്തിൽ ധർമജൻ

> **Lead Summary:** **[** മലയാളികളെ ഒരുമിച്ച് ചിരിപ്പിച്ച ജനപ്രിയ ഹാസ്യ കൂട്ടുകെട്ടാണ് രമേഷ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും. സ്റ്റേജ് ഷോകളിലും സിനിമകളിലും ഒരുമിച്ച് കൈയടി നേടിയ ഇരുവരും രാഷ്ട്രീയത്തിലും ഒരേ പാർട്ടിയുടെ സഹയാത്രികരാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് എംഎൽഎയായി രമേഷ് പിഷാരടി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സുഹൃത്തായ ധർമ്മജൻ.

## Article Content

**[** മലയാളികളെ ഒരുമിച്ച് ചിരിപ്പിച്ച ജനപ്രിയ ഹാസ്യ കൂട്ടുകെട്ടാണ് രമേഷ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും. സ്റ്റേജ് ഷോകളിലും സിനിമകളിലും ഒരുമിച്ച് കൈയടി നേടിയ ഇരുവരും രാഷ്ട്രീയത്തിലും ഒരേ പാർട്ടിയുടെ സഹയാത്രികരാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് എംഎൽഎയായി രമേഷ് പിഷാരടി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സുഹൃത്തായ ധർമ്മജൻ.

നടൻ ബിബിൻ ജോർജിന്റെ പുതിയ കടയുടെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴായിരുന്നു പിഷാരടിയുടെ വിജയത്തെക്കുറിച്ച് ധർമ്മജൻ വാചാലനായത്. തനിക്ക് 'എടാ പോടാ' എന്ന് വിളിക്കാൻ ഒരു എംഎൽഎയെ കിട്ടിയല്ലോ എന്നാണ് ധർമ്മജൻ തമാശരൂപേണ പറയുന്നത്.

> "ഞങ്ങളിൽ ആദ്യമായിട്ട് നിയമസഭയിലേക്ക് മത്സരിച്ചത് ഞാനാണ്. പക്ഷേ എംഎൽഎ ആയത് പിഷാരടിയാണെന്ന് മാത്രം. എങ്കിലും നമുക്ക് എടാ പോടാന്ന് വിളിക്കാൻ ഒരു എംഎൽഎയെ കിട്ടിയല്ലോ, അതൊക്കെ വലിയ കാര്യം തന്നെയാണ്. ഞാനെന്റെ ഭാര്യയുടെ കൂടെ കിടക്കുന്നതിനെക്കാളും കൂടുതൽ സമയം അവന്റെ കൂടെയാണ് കിടന്നിട്ടുള്ളതെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്," ധർമ്മജൻ പറഞ്ഞു.

> പിഷാരടി തിരഞ്ഞെടുപ്പ് ഗോദിലിറങ്ങിയത് മുതൽ പൂർണ്ണ പിന്തുണയുമായി ധർമ്മജൻ ഒപ്പമുണ്ടായിരുന്നു. 'നന്മയുള്ള, ആത്മാർത്ഥതയുള്ള, ദീർഘവീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ' എന്നായിരുന്നു ധർമ്മജന്റെ തിരഞ്ഞെടുപ്പ് ആശംസ. പിഷാരടി വൻ വിജയം നേടിയപ്പോൾ തങ്ങളുടെ പഴയകാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് "തൂക്കി" എന്നാണ് ധർമ്മജൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/363397/i-slept-with-him-more-than-i-slept-with-my-wife-dharmajan-feels-sorry-for-pisharody)