ജാഗ്രത വേണം....! വെള്ളത്തിൽ പൊങ്ങിക്കിടക്കും, മഞ്ഞനിറം, നശിപ്പിക്കരുത്; കാറ്റിന്റെ വേഗതയറിയാൻ കടലിൽ വേവ് റൈഡർ ബോയി സ്ഥാപിച്ചതായി തുറമുഖ അധികൃതർ

ജാഗ്രത വേണം....! വെള്ളത്തിൽ പൊങ്ങിക്കിടക്കും, മഞ്ഞനിറം, നശിപ്പിക്കരുത്; കാറ്റിന്റെ വേഗതയറിയാൻ കടലിൽ വേവ് റൈഡർ ബോയി സ്ഥാപിച്ചതായി തുറമുഖ അധികൃതർ
Jun 3, 2026 06:06 AM | By VIPIN P V
#Latest News #Wave Rider Buoy #Fisherman #Vizhinjam Fishing Port

തിരുവനന്തപുരം: ( www.truevisionnews.com ) തീരപ്രദേശത്തെ കടൽക്ഷോഭവും കാറ്റിന്‍റെ വേഗതയും തത്സമയം നിരീക്ഷിക്കുന്നതിനായി വിഴിഞ്ഞം കടലിൽ അത്യാധുനിക 'വേവ് റൈഡർ ബോയി' സ്ഥാപിച്ചു. ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് നടത്തുന്ന അക്കാദമിക് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ ഉപകരണം കടലിൽ വിന്യസിച്ചിരിക്കുന്നത്.

വിഴിഞ്ഞം അന്തർദേശീയ തുറമുഖത്തിന്‍റെ നിലവിലുള്ള പുലിമുട്ടിന്‍റെ അഗ്രഭാഗത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറി അക്ഷാംശം: 8°20’51.3” വടക്ക്, രേഖാംശം: 77°00’10.9” കിഴക്ക് എന്നീ ജിയോഗ്രഫിക്കൽ കോ-ഓർഡിനേറ്റുകളിലാണ് ഈ ഉപകരണം നിലയുറപ്പിച്ചിട്ടുള്ളതെന്നും മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും തുറമുഖ അധികൃതർ അറിയിച്ചു.

കടലിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞനിറത്തിലുള്ള ഒരു ഗോളാകൃതിയിലാണ് ഇത് കാണപ്പെടുക.തീരപ്രദേശത്തെ തിരമാലകളുടെ സ്വഭാവം, ദിശാപരമായ മാറ്റങ്ങൾ, സമുദ്രോപരിതലത്തിലെ പ്രവാഹവേഗത എന്നിവ ഈ ഉപകരണം നിരന്തരം നിരീക്ഷിക്കും.

ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും അവ മുൻകൂട്ടി പ്രവചിക്കുന്നതിനും ഈ വിവരങ്ങൾ സഹായകരമാകും. കടലിന്‍റെ അവസ്ഥ കൂടുതൽ കൃത്യതയോടെ മുൻകൂട്ടി അറിയാൻ കഴിയുന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ വലിയ തോതിൽ ഉപകരിക്കും.

വേവ് റൈഡർ ബോയി സ്ഥാപിച്ചിട്ടുള്ള മേഖലയിലൂടെ പോകുന്ന മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും പരമാവധി ജാഗ്രത പാലിക്കേണ്ടതാണ്. യാതൊരു കാരണവശാലും ഈ ഉപകരണത്തിന് കേടുപാടുകൾ വരുത്തുകയോ, അതിൽ തൊടുകയോ, മറ്റ് ഇടപെടലുകൾ നടത്തുകയോ ചെയ്യരുതെന്നും അധികൃതർ പറയുന്നു. പൊതുമുതലായ ഈ ശാസ്ത്രീയ ഉപകരണത്തിന് മനഃപൂർവ്വം കേടുപാടുകൾ വരുത്തുന്നത് നിയമപരമായി കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ അറിയിച്ചു.

Content Highlight: Port Authorities Say They Have Installed A Wave Rider Buoy In The Sea To Measure Wind Speed

#Latest News #Wave Rider Buoy #Fisherman #Vizhinjam Fishing Port

Next TV

Related Stories
തലശ്ശേരിക്കടുത്ത് വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 3, 2026 08:27 AM

തലശ്ശേരിക്കടുത്ത് വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരിക്കടുത്ത് വാഹനപകടം, കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
ലിവിംഗ് ടുഗെദർ പീഡന കേസ് പ്രതിയുടെ വാർത്ത പ്രചരിച്ചു; തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും കുടുംബവും

Jun 3, 2026 08:03 AM

ലിവിംഗ് ടുഗെദർ പീഡന കേസ് പ്രതിയുടെ വാർത്ത പ്രചരിച്ചു; തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും കുടുംബവും

ലിവിംഗ് ടുഗെദർ പീഡന കേസ് പ്രതിയുടെ വാർത്ത പ്രചരിച്ചു, തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും...

Read More >>
തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസ്; പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

Jun 3, 2026 06:33 AM

തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസ്; പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസ്, പൊലീസ് അസോസിയേഷന്‍ നേതാവിന്...

Read More >>
'ആധാർ കാർഡുമായി യുഡിഎഫ് പാർട്ടി ഓഫീസിലേക്ക് വരൂ...'; മലപ്പുറത്ത് രാത്രി വൈകിയും പെൻഷൻ വിതരണം, തെളിവായി വാട്സ്‌ആപ്പ് സന്ദേശം

Jun 2, 2026 10:13 PM

'ആധാർ കാർഡുമായി യുഡിഎഫ് പാർട്ടി ഓഫീസിലേക്ക് വരൂ...'; മലപ്പുറത്ത് രാത്രി വൈകിയും പെൻഷൻ വിതരണം, തെളിവായി വാട്സ്‌ആപ്പ് സന്ദേശം

പുൽപറ്റ പഞ്ചായത്തിലെ പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ക്ഷേമ പെൻഷൻ...

Read More >>
Top Stories

News Roundup

GCC News