---
title: "ഐശ്വര്യ രജനികാന്ത് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും; 'ടെക്‌സ്‌ല' ചിത്രീകരണം തുടങ്ങി"
english_title: "Suraj Venjaramood in Aishwarya Rajinikanth film; The shooting of 'Texla' has started"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363347/suraj-venjaramood-in-aishwarya-rajinikanth-film-the-shooting-of-texla-has-started"
published_at: "2026-06-02T12:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e85f73837f_dfhdesrf.jpg"
keywords: ["Latest News", "Suraj Venjaramood", "Aishwarya Rajinikanth", "Texla"]
---

# ഐശ്വര്യ രജനികാന്ത് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും; 'ടെക്‌സ്‌ല' ചിത്രീകരണം തുടങ്ങി

> **Lead Summary:** > **[**കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമായ "ടെക്‌സ്‌ല"യുടെ ചിത്രീകരണം ആരംഭിച്ചു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആനന്ദ് രാജ്, ജി.എം. സുന്ദർ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

## Article Content

> **[**കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമായ "ടെക്‌സ്‌ല"യുടെ ചിത്രീകരണം ആരംഭിച്ചു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആനന്ദ് രാജ്, ജി.എം. സുന്ദർ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

തന്റെ സിനിമാ യാത്രയുടെ തുടക്കത്തിൽ തന്നെ തമിഴ്‌നാട്ടിലെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ കുടുംബവുമായി സഹകരിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് നിർമ്മാതാവ് കണ്ണൻ രവി പറഞ്ഞു. ഇതൊരു അനുഗ്രഹമായി കരുതുന്നു. പ്രിയ സുഹൃത്തും മികച്ച കലാകാരനുമായ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും ഇത് ദീർഘവും അർത്ഥവത്തായതുമായ ഒരു യാത്രയുടെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപക് രവിയാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

ചിത്രത്തിന്റെ കഥയും താൻ അവതരിപ്പിക്കുന്ന കഥാപാത്രവും അങ്ങേയറ്റം ആകർഷകമാണെന്ന് നടൻ സുരാജ് വെഞ്ഞാറമൂട് വ്യക്തമാക്കി. മികച്ചൊരു പ്രോജക്റ്റിൽ സംവിധായിക ഐശ്വര്യ രജനികാന്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

> '3', 'വെയ് രാജ വെയ്', 'സിനിമാ വീരൻ' (ഡോക്യുമെന്ററി), 'ലാൽ സലാം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് "ടെക്‌സ്‌ല". നൊസ്റ്റാൾജിയ പകരുന്ന മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കും ചിത്രമെന്നാണ് ടൈറ്റിൽ ടീസർ നൽകുന്ന സൂചന. യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഓഡിയോ അവകാശം 'യു വൺ റെക്കോർഡ്‌സ്' സ്വന്തമാക്കി. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

അടുത്തിടെ സൂപ്പർ ഹിറ്റായ ജീവ - നിതീഷ് സഹദേവ് ചിത്രം 'തലൈവർ തമ്പി തലൈമയിൽ' നിർമ്മിച്ചതും കണ്ണൻ രവി ആയിരുന്നു. ഈ ചിത്രം കൂടാതെ, രാവണകൂട്ടം എന്ന ചിത്രവും നിർമ്മിച്ചിട്ടുള്ള കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ ബാംഗ് ബാംഗ്, ജീവ 46 , ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവയാണ്. ഹെഡ് ഓഫ് ഓപ്പറേഷൻസ്- ശ്രീനാഥ് വിശ്വനാഥൻ, മാർക്കറ്റിങ് ആൻഡ് പ്രമോഷൻസ് - ഡിഇസി, പിആർഒ- ശബരി.

### Related Links & Sources
- [Original Story Source](https://moviemax.in/news/363347/suraj-venjaramood-in-aishwarya-rajinikanth-film-the-shooting-of-texla-has-started)