---
title: "'ഊക്ക് കിട്ടും എന്ന് അറിഞ്ഞിട്ടും പോസ്റ്റ്‌ ചെയ്യാൻ കാണിച്ച മനസ്...'; അന്ന് കസിൻ ഇന്ന് ആലിയ ഭട്ട് ! റീക്രിയേഷനിൽ ട്രോളുകൾ വാങ്ങിക്കൂട്ടി മെഹർ ഫാത്തിമ"
english_title: " Content Highlights:-Cousin then, Alia Bhatt now! Meher Fatima gets trolled during recreation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363300/cousin-then-alia-bhatt-now-meher-fatima-gets-trolled-during-recreation"
published_at: "2026-06-02T10:32:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e6456064f8_mehar.jpg"
keywords: ["Latest News", "Instagram Viral", "Recreation Video", "Meher Fathima"]
---

# 'ഊക്ക് കിട്ടും എന്ന് അറിഞ്ഞിട്ടും പോസ്റ്റ്‌ ചെയ്യാൻ കാണിച്ച മനസ്...'; അന്ന് കസിൻ ഇന്ന് ആലിയ ഭട്ട് ! റീക്രിയേഷനിൽ ട്രോളുകൾ വാങ്ങിക്കൂട്ടി മെഹർ ഫാത്തിമ

> **Lead Summary:** ** സോ**ഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലത്ത് ‍ഞൊടിയിട കൊണ്ടാണ് ഓരോ കാര്യങ്ങളും വൈറലായി മാറുന്നത്. ജസ്റ്റ് നൗ പോസ്റ്റുകളും വർഷങ്ങൾക്കും മാസങ്ങൾക്കും മുൻപുള്ളതുവരെ ഇക്കൂട്ടത്തിൽപ്പെടും.

## Article Content

** സോ**ഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലത്ത് ‍ഞൊടിയിട കൊണ്ടാണ് ഓരോ കാര്യങ്ങളും വൈറലായി മാറുന്നത്. ജസ്റ്റ് നൗ പോസ്റ്റുകളും വർഷങ്ങൾക്കും മാസങ്ങൾക്കും മുൻപുള്ളതുവരെ ഇക്കൂട്ടത്തിൽപ്പെടും.

അതെല്ലാം കൗതുകം നിറഞ്ഞതും ചിലപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും കാരണമാകാറുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ സിനിമാ നടിമാരുടെ ലുക്കുകൾ റീക്രിയേറ്റ് ചെയ്ത് വൈറലായതിനൊപ്പം ട്രോളുകളും ഏറ്റുവാങ്ങുകയാണ് സെലിബ്രിറ്റി അവതാരകയായ മെഹർ ഫാത്തിമ.

ആദ്യമായി മെഹർ ഫാത്തിമ റീക്രിയേറ്റ് ചെയ്തത് അസിന്റെ ലുക്കായിരുന്നു. തനി തമിഴ്നാട് കുട്ടിയായി കയ്യിൽ വിളക്കുമേന്തി അസിൻ നിൽക്കുന്ന ലുക്കായിരുന്നു ഇത്. വസ്ത്രമെല്ലാം ഏകദേശം ഒത്തുവന്നുവെങ്കിലും ലുക്കിൽ മാറ്റമൊന്നും വന്നില്ല. വീഡിയോ പുറത്തുവന്നതോടെ ട്രോളുകളും നിറഞ്ഞു. 

ഊക്ക് കിട്ടും എന്ന് അറിഞ്ഞിട്ടും പോസ്റ്റ്‌ ചെയ്യാൻ കാണിച്ച മനസ്, പാവം ആരോ പറഞ്ഞു പറ്റിച്ചെന്ന് തോന്നുന്നു, നെഗറ്റീവ് പറയാൻ നൂറ് ആള് കാണും അത് കാര്യമാക്കേണ്ട !! പലതും പരീക്ഷിച്ച് നോക്കിയിട്ടും ഒട്ടും വർക്കാവുന്നില്ലെന്ന് വെച്ച് നീ തളരരുത് , ഒരു ദിവസം നിന്നെ ലോകം അംഗീകരിക്കും അന്ന് ലോകം അവസാനിക്കും, അസിൻ : Kollah mwole . മെല്ലാൽ ആവർത്തിക്കരുത്, എന്നിട്ട് വന്നത് ജാസി, തുടങ്ങി നിരവധി കമന്റുകൾ റീക്രീയേഷൻ വീഡിയോയ്ക്ക് താഴെ നിറഞ്ഞിരുന്നു.

[A post shared by Mehar Fathima (@meh_r__)](https://www.instagram.com/reel/DY1eR_Ix9uC/?utm_source=ig_embed&utm_campaign=loading)

ഇത് അസിൻ അല്ല- കസിൻ എന്നാണ് ഭൂരിഭാ​ഗം പേരും കമന്റായി കുറിച്ചത്. 'വീഡിയോയിൽ അസിന്റെ ഫോട്ടോ കൊടുത്തത് കൊണ്ട് മനസിലായി, കൊള്ളാം മോളേ.. മേലാൽ ആവർത്തിക്കരുത്', എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് വന്നത്. ഇതുവരെ 4.5 മില്യൺ ആളുകളാണ് മെഹറിന്റെ അസിൻ വീഡിയോ കണ്ടു കഴിഞ്ഞത്.

അസിന്റെ റീക്രിയേഷൻ വൈറലായി നിൽക്കവെ തന്നെ ഇന്ന് പുതിയ വീഡിയോയുമായി മെഹർ എത്തിയിട്ടുണ്ട്. ഇത്തവണ ആലിയ ഭട്ടിനെ ആണ് റീക്രിയേറ്റ് ചെയ്തത്.

ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ ആലിയയുടെ ലുക്കാണ് ഇത്. അസിനെ പോലെ തന്നെ ഇത്തവണയും ട്രോളുകളും നിറഞ്ഞു. ഇത് ആലിയ ഭട്ട് അല്ല ആലിയ ബട്ട് ആണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ട്രോളുകൾക്കൊപ്പം തന്നെ മെഹറിന്റെ എഫേർട്ടിനെ പ്രശംസിക്കുന്നവരും ധാരാളമാണ്. ​

അതേസമയം ട്രോളുകൾ കൊണ്ട് തനിക്ക് ലാഭം മാത്രമെ ഉണ്ടായുള്ളൂവെന്നാണ് മെഹർ പറയുന്നത്. എഴുപത്തി രണ്ടായിരം വ്യൂവ്സ് മാത്രമായിരുന്ന തന്റെ അക്കൗണ്ട് 125.8 മില്യൺ ആയെന്നാണ് മെഹർ പറയുന്നത്.

[A post shared by Mehar Fathima (@meh_r__)](https://www.instagram.com/reel/DZCW4cDRfuT/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/363300/cousin-then-alia-bhatt-now-meher-fatima-gets-trolled-during-recreation)