---
title: "'ഞാനൊരു അമ്മയല്ല, എങ്കിലും ആ കുഞ്ഞിന്റെ നിസ്സഹായമായ കണ്ണുകൾ എന്റെ ഉറക്കം കെടുത്തുന്നു'; ഉള്ളുലഞ്ഞ് സൂര്യ"
english_title: "I am not a mother, but the helpless eyes of that child are keeping me awake'; Surya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363211/i-am-not-a-mother-but-the-helpless-eyes-of-that-child-are-keeping-me-awake-surya"
published_at: "2026-06-01T17:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d747644f60_ETFER.jpg"
keywords: ["LATEST NEWS", "BIGGBOSS", "SURYA", "BABY MURDER CASE"]
---

# 'ഞാനൊരു അമ്മയല്ല, എങ്കിലും ആ കുഞ്ഞിന്റെ നിസ്സഹായമായ കണ്ണുകൾ എന്റെ ഉറക്കം കെടുത്തുന്നു'; ഉള്ളുലഞ്ഞ് സൂര്യ

> **Lead Summary:** **[** നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ ക്രൂരമായ കൊലപാതകം കേരള മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു. നിരവധി അമ്മമാരും സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം കുഞ്ഞ് അനുഭവിച്ച വേദനയോർത്ത് മനമുരുകി പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ, ഈ ദാരുണ സംഭവത്തിൽ തന്റെ ഉള്ളിലെ കടുത്ത വേദനയും രോഷവും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ.

## Article Content

**[** നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ ക്രൂരമായ കൊലപാതകം കേരള മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു. നിരവധി അമ്മമാരും സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം കുഞ്ഞ് അനുഭവിച്ച വേദനയോർത്ത് മനമുരുകി പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ, ഈ ദാരുണ സംഭവത്തിൽ തന്റെ ഉള്ളിലെ കടുത്ത വേദനയും രോഷവും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ.

> "എവിടെയോ കൊളുത്തുവലിക്കുന്നൊരു വേദന" താൻ ഒരു അമ്മയല്ലെന്നും മാതൃത്വത്തിന്റെ ഫീൽ അറിയില്ലെങ്കിൽ പോലും ഈ വാർത്ത മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു എന്ന് സൂര്യ പറയുന്നു. "ആദ്യമായിട്ടാണ് ഒരു കുട്ടിയുടെ നിസ്സഹായാവസ്ഥയിലുള്ള കണ്ണുകൾ എന്നെ പിന്തുടരുന്നത്. ആ വാർത്ത കേട്ട ശേഷം എന്തോ പോലെയാണ്. എവിടെയോ കൊളുത്തുവലിക്കുന്നൊരു വേദന.

> അതിനെക്കാൾ വിഷമം, ഈ കുറ്റം ചെയ്ത ആളുകൾ ജയിലിൽ പോവുക, അവിടെനിന്ന് നല്ല ഭക്ഷണം കഴിക്കുക, അവർ ചെയ്യുന്ന ജോലിക്ക് കൂലി കിട്ടുക, ഒടുവിൽ അത്യാവശ്യം സമ്പാദ്യവുമായി വെളിയിൽ ഇറങ്ങുക എന്നതൊക്കെയാണ്," സൂര്യ വ്യക്തമാക്കുന്നു.

> "കുറ്റവാളികളെ പൊതുജനം കൈകാര്യം ചെയ്യണം" നിയമവ്യവസ്ഥയിലെ പോരായ്മകളെക്കുറിച്ചും സൂര്യ തന്റെ ആശങ്ക പങ്കുവെച്ചു. "വധശിക്ഷ വിധിക്കുകയാണെങ്കിൽ പോലും, ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു (പിന്നീട് അതിന്റെ അപ്ഡേറ്റൊന്നും അറിഞ്ഞില്ല). അതുപോലെ ഷിംജിത, അവരിപ്പോൾ പുറത്തിറങ്ങി എന്ന് കേൾക്കുന്നു, വീഡിയോകൾ ചെയ്ത് നടക്കുന്നു. സത്യം പറഞ്ഞാൽ നമുക്കൊന്നും ചെയ്യാൻ പറ്റുന്നില്ല, അതാണ് പ്രധാന പ്രശ്നം.

> ചില രാജ്യങ്ങളിൽ കുറ്റം ചെയ്തവരെ പൊതുജനം തല്ലിക്കൊന്നു എന്നൊക്കെ കേൾക്കാറുണ്ട്. അതൊക്കെ നമ്മുടെ കേരളത്തിലും വന്നെങ്കിൽ എന്ന് ഇടയ്ക്ക് ഞാൻ ആഗ്രഹിക്കാറുണ്ട്. പൊതുവിൽ അക്രമം ആഗ്രഹിക്കുന്ന ആളല്ല ഞാൻ. പക്ഷേ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ, ആ കുറ്റവാളികളെ പൊതുജനം നേരിട്ട് കയ്യേറ്റം ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയ നിമിഷമായിരുന്നു ഇത്," സൂര്യ മനസ്സ് തുറന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/363211/i-am-not-a-mother-but-the-helpless-eyes-of-that-child-are-keeping-me-awake-surya)