---
title: "സൂര്യ , ജിത്തു മാധവൻ കൂട്ടുക്കെട്ട്; 'സൂര്യ 47' മേക്കിംഗ് വീഡിയോയിൽ ആവേശത്തിൽ ആരാധകർ"
english_title: " Suriya 47 Making Video Out Jithu Madhavan Suriya Movie-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372849/suriya-47-making-video-jithu-madhavan-suriya-movie-new"
published_at: "2026-07-17T08:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59a5017d84d_suriya-47-making-video-jithu-madhavan-suriya-movie.jpg"
keywords: ["Latest News", "Suriya47", "JithuMadhavan", "Suriya", "Nazriya"]
---

# സൂര്യ , ജിത്തു മാധവൻ കൂട്ടുക്കെട്ട്; 'സൂര്യ 47' മേക്കിംഗ് വീഡിയോയിൽ ആവേശത്തിൽ ആരാധകർ

> **Lead Summary:** **[**'ആവേശം' എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'സൂര്യ 47'-ന്റെ ചിത്രീകരണം ഔദ്യോഗികമായി പൂർത്തിയായി. തമിഴ് സൂപ്പർതാരം സൂര്യയും ജിത്തു മാധവനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

## Article Content

**[**'ആവേശം' എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'സൂര്യ 47'-ന്റെ ചിത്രീകരണം ഔദ്യോഗികമായി പൂർത്തിയായി. തമിഴ് സൂപ്പർതാരം സൂര്യയും ജിത്തു മാധവനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

നടൻ സൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജൂലൈ 23-ന് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. നടി ജ്യോതികയുടെ ഉടമസ്ഥതയിലുള്ള '2D എന്റർടെയ്ൻമെന്റ്' ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഗെറ്റപ്പിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്.

മലയാളികളുടെ പ്രിയതാരം നസ്രിയ നസീം നായികയാകുന്ന ചിത്രത്തിൽ, യുവതാരം നസ്‌ലനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 'ആവേശം' ടീമിലെ പ്രധാനികളായ ജിത്തു മാധവനും സംഗീത സംവിധായകൻ സുഷിൻ ശ്യാമും ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്.

ആക്ഷനും കോമഡിയും ഇമോഷണൽ ഡ്രാമയും ഒത്തുചേരുന്ന ഒരു പക്കാ മാസ് എന്റർടെയ്നർ ആയിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. തിയേറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

ത്രില്ലും ആക്ഷനും ഒപ്പം ജിത്തു മാധവൻ ട്രേഡ്മാർക്ക് ഫൺ എലമെന്റുകളും ചിത്രത്തിലുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ നൽകുന്ന സൂചനകൾ ആരാധകർക്കിടയിൽ ഹൈപ്പ് വർദ്ധിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372849/suriya-47-making-video-jithu-madhavan-suriya-movie-new)