---
title: "'5 ദിവസം ഐസിയുവിലായിരുന്നു, 4 കീമോയും ഓപ്പറേഷനും കൂടിയുണ്ട്'; രോഗകാലത്തെ അതിജീവനത്തെക്കുറിച്ച് രേണു സുധി"
english_title: "Renu Sudhi Health Update: Second Chemo Completed, Shares Emotional Message From Hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372860/renu-sudhi-cancer-treatment-health-update-second-chemo"
published_at: "2026-07-17T09:28:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59a9ae2d72f_renu-sudhi-cancer-treatment-health-update-second-chemo.jpg"
keywords: ["Latest news", "Renu Sudhi", "Cancer Treatment", "Health Update", "Chemo", "Social Media", "Kerala", "YouTube"]
---

# '5 ദിവസം ഐസിയുവിലായിരുന്നു, 4 കീമോയും ഓപ്പറേഷനും കൂടിയുണ്ട്'; രോഗകാലത്തെ അതിജീവനത്തെക്കുറിച്ച് രേണു സുധി

> **Lead Summary:** തന്റെ കാൻസർ ചികിത്സയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി പൂർത്തിയായെന്നും അഞ്ച് ദിവസം ഐസിയുവിൽ ആയിരുന്നുവെന്നും യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെ രേണു പറഞ്ഞു. രോഗബാധിതയായ ശേഷം തന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളെയും പ്രതിസന്ധികളെയും കുറിച്ചും താരം തുറന്നുപറഞ്ഞു.

## Article Content

തന്റെ കാൻസർ ചികിത്സയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി പൂർത്തിയായെന്നും അഞ്ച് ദിവസം ഐസിയുവിൽ ആയിരുന്നുവെന്നും യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെ രേണു പറഞ്ഞു. രോഗബാധിതയായ ശേഷം തന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളെയും പ്രതിസന്ധികളെയും കുറിച്ചും താരം തുറന്നുപറഞ്ഞു.

**രേണു സുധിയുടെ വാക്കുകൾ:**

> "അഞ്ച് ദിവസമായി ഞാൻ ഹോസ്പിറ്റൽ ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥന കൊണ്ടാണ് ഞാൻ ഡിസ്ചാർജ് ആയി തിരിച്ചെത്തിയത്. രണ്ടാമത്തെ കീമോയാണ് കഴിഞ്ഞത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അസ്വസ്ഥതയും വേദനയും ക്ഷീണവും ഛർദ്ദിയും ഉണ്ടായിരുന്നു. എനിക്ക് വേണ്ടി ഒരുപാട് പേർ പ്രാർത്ഥിക്കുന്നുണ്ടെന്ന് അറിയാം. ഇനി നാല് കീമോയും അതിനുശേഷം ഓപ്പറേഷനും കൂടിയുണ്ട്. അതും കഴിഞ്ഞ് ഞാൻ സുഖം പ്രാപിച്ച് മടങ്ങിവരുമെന്നാണ് എന്റെ വിശ്വാസം."

> "മാരക അസുഖങ്ങളൊന്നും വരാതിരിക്കാൻ ചെറുപ്പം മുതലേ പ്രാർത്ഥിക്കാറുണ്ടായിരുന്നു. എന്നിട്ടും ഇത് വന്നല്ലോ എന്ന് ദൈവത്തോട് ചോദിച്ചപ്പോൾ എനിക്ക് തോന്നിയ ഉത്തരം, നാളെ ഈ രോഗത്തിൽ നിന്ന് ദൈവം എന്നെ വിടുവിച്ചു എന്ന് മറ്റുള്ളവരോട് സാക്ഷ്യം പറയാൻ വേണ്ടിയായിരിക്കും ഇതെന്നാണ്."

> "കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ല, നാളെ എനിക്ക് മകന് വേണ്ടിയും വീട്ടുകാർക്ക് വേണ്ടിയും എന്തൊക്കെ ചെയ്യാനാകും എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഡോക്ടർമാർ മനസ്സ് വിഷമിപ്പിക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. എങ്കിലും ചികിത്സയ്ക്ക് വലിയ തുക ആവശ്യമായതിനാലും എന്റെ ഏക വരുമാനമാർഗ്ഗം യൂട്യൂബ് ആയതിനാലുമാണ് ഈ വീഡിയോ ചെയ്യുന്നത്."

> "എന്നെ അവഹേളിക്കുന്നവർ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി വീണ്ടും ആസ്വദിക്കാതിരിക്കുക. എന്നെപ്പോലെ ഒരുപാട് രോഗികളുണ്ട്, ആ വേദന അനുഭവിച്ചവർക്കേ മനസ്സിലാകൂ. അവരോടെങ്കിലും കുറച്ച് കരുണ കാണിക്കാൻ ശ്രമിക്കുക," എന്നും രേണു സുധി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372860/renu-sudhi-cancer-treatment-health-update-second-chemo)