#Latest News #Living Together Rape Case #Misunderstood #Kuttiadi Police
കോഴിക്കോട് : ( www.truevisionnews.com ) വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ഒപ്പം താമസിപ്പിച്ചു ശാരീരികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി വഞ്ചിക്കുകയും ചെയ്ത ശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവിനെതിരെ കുറ്റ്യാടി പോലീസ് കേസെടുത്ത സംഭവത്തിൽ വാർത്ത പ്രചരിച്ചതോടെ നാട്ടുകാരിൽ തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും കുടുംബവും.
മറ്റൊരു നൃത്ത അധ്യാപികയുടെ പരാതിയിലാണ് കായക്കൊടി സ്വദേശിയായ ഋഷിരാജ് എന്ന ഷിബിക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഈ വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് വട്ടോളിയിൽ നിരവധി വിദ്യാർത്ഥികളെ നൃത്തം അഭ്യസിപ്പിക്കുന്ന അധ്യാപികക്ക് വിനയായത്.
പീഡന കേസ് ആയതിനാൽ പരാതിക്കാരിയുടെ വിവരം വാർത്തകളിൽ ഉണ്ടായിരുന്നില്ല. ഈ വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ കുടുംബത്തിന് നേരെ ചിലരുടെ സംശയ കണ്ണുകൾ വരാൻ തുടങ്ങി. ഈ നൃത്ത അധ്യാപികയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ഫോൺ വിളിയാണ് മാതാപിതാക്കൾക്കും അധ്യാപികയ്ക്കും വരുന്നത്.
ശാസത്രീയ നൃത്തത്തിൽ യൂണിവേഴ്സിറ്റി ബിരുദമുള്ള ഈ അധ്യാപികയും കുടുംബവും കണ്ണീരിലായിരിക്കുകയാണ്. വട്ടോളിയിലെ നൃത്ത അധ്യാപികയ്ക്ക് നേര തെറ്റിദ്ധാരണ ഉണ്ടായതിനാൽ ട്രൂവിഷൻ ന്യൂസ്, ഏഷ്യാനെറ്റ് ഓൺലൈൻ തുടങ്ങിയ മാധ്യമങ്ങൾ കുറ്റ്യാടി പൊലീസിൻ്റെ അഭ്യർത്ഥന മാനിച്ച് വാർത്ത പിൻവലിച്ചിരുന്നു.
Content Highlight: News Of The Accused In The Living Together Rape Case Spread Dance Teacher And Family In Vattoli Misunderstood
#Latest News #Living Together Rape Case #Misunderstood #Kuttiadi Police






























.jpeg)


.jpeg)