#Latest News #MVD #Road Safety #School Students #Auto Rickshaw
തിരുവനന്തപുരം:( www.truevisionnews.com ) രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി. കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ തന്നെ അയക്കണമെന്നാണ് നിര്‍ദ്ദേശം. കുട്ടികളെ ഓട്ടോയില്‍ സ്‌കൂളില്‍ അയക്കുന്നത് ഒഴിവാക്കണമെന്നും ഓട്ടോറിക്ഷകളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും എംവിഡി നിര്‍ദ്ദേശിച്ചു.
ഓട്ടോറിക്ഷ ഹമ്പ് കയറിയപ്പോള്‍ കുട്ടി പുറത്തേക്ക് തെറിച്ചുവീണ സംഭവം ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നിര്‍ദ്ദേശം. നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. വാഹനങ്ങളില്‍ നിന്ന് കുട്ടികള്‍ പുറത്തേക്ക് കൈയും തലയും ഇടാനുള്ള സാധ്യത കൂടുതലാണെന്നും എംവിഡി പറഞ്ഞു.
സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളില്‍ കര്‍ശനമായ സര്‍പ്രൈസ് പരിശോധനയ്ക്കും എംവിഡി ഒരുങ്ങുന്നുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക് മദ്യ-ലഹരി പരിശോധനകള്‍ നടത്തും. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത നടപടികള്‍ സ്വീകരിക്കും.
Content Highlight: MVD Issues Warning To Parents Over Road Safety And Vehicle Use
#Latest News #MVD #Road Safety #School Students #Auto Rickshaw































.jpeg)


.jpeg)