തിരുവനന്തപുരം: (https://truevisionnews.com/) പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി. ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കാരിൽനിന്ന് റിപ്പോർട്ട് തേടും. പോലീസിന്റെ ഭാഗത്തുനിന്ന് വൻ സുരക്ഷാവീഴ്ച ഉണ്ടായതായാണ് വിലയിരുത്തൽ. സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഇ.ഡി. ഡയറക്ടർ രാഹുൽ നവീനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
ആക്രണത്തിൽ പരാതി നൽകി നിയമനടപടികൾ കടുപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
മാത്രമല്ല, സ്ഥലത്ത് സംഘർഷമുണ്ടാവാനുള്ള സാധ്യത പോലീസ് മുൻകൂട്ടി കണ്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സ്ഥലത്ത് മതിയായ പോലീസിനെ വിന്യസിക്കുന്നതിൽ തിരുവനന്തപുരം സിറ്റി പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് വിമർശനം. ആൾക്കൂട്ടത്തിനിടയിലേക്ക് ഇ.ഡിയുടെ വാഹനം കടത്തിവിട്ടതും സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
Content Highlight: content highlights:- Pinarayi Vijayan, ED raid, violence against ED officials, will seek report from the government































.jpeg)


