---
title: "'ഇവൻ ഇവളെയും കളഞ്ഞിട്ട് പോകുമെന്ന് പലരും പറഞ്ഞു'; രണ്ട് വർഷത്തെ ലിവ്-ഇൻ റിലേഷന് ശേഷം വിവാഹിതരായതിനെ കുറിച്ച് ജിഷിനും അമേയയും"
english_title: "'Many said he would leave her'; Jishin and Ameya on getting married after two years of live-in relationship"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362173/many-said-he-would-leave-her-jishin-and-ameya-on-getting-married-after-two-years-of-live-in-relationship"
published_at: "2026-05-27T16:58:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16d5e2d1c22_Jishin_and_Ameya_.jpg"
keywords: ["Jishin Mohan", "Ameya Nair", "Serial Actors", "BiggBoss Malayalam"]
---

# 'ഇവൻ ഇവളെയും കളഞ്ഞിട്ട് പോകുമെന്ന് പലരും പറഞ്ഞു'; രണ്ട് വർഷത്തെ ലിവ്-ഇൻ റിലേഷന് ശേഷം വിവാഹിതരായതിനെ കുറിച്ച് ജിഷിനും അമേയയും

> **Lead Summary:** കഴിഞ്ഞ ദിവസമായിരുന്നു മിനിസ്‌ക്രീൻ താരങ്ങളായ അമേയ നായരുടെയും ജിഷിൻ മോഹന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനും ലിവ്-ഇൻ റിലേഷൻഷിപ്പിനും ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കേരളത്തിൽ ജീവിക്കണമെങ്കിൽ ബന്ധം ഒഫീഷ്യലാക്കണമെന്ന് തോന്നിയതിനാലാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് ഇരുവരും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഇവർ ഒരുമിച്ചെത്തിയ പുതിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്.

## Article Content

കഴിഞ്ഞ ദിവസമായിരുന്നു മിനിസ്‌ക്രീൻ താരങ്ങളായ അമേയ നായരുടെയും ജിഷിൻ മോഹന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനും ലിവ്-ഇൻ റിലേഷൻഷിപ്പിനും ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കേരളത്തിൽ ജീവിക്കണമെങ്കിൽ ബന്ധം ഒഫീഷ്യലാക്കണമെന്ന് തോന്നിയതിനാലാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് ഇരുവരും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഇവർ ഒരുമിച്ചെത്തിയ പുതിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്.

നിയമപരമായി വിവാഹം കഴിച്ചപ്പോൾ കൂടുതൽ സുരക്ഷിതരായ തോന്നലാണുള്ളതെന്ന് ഇരുവരും പറയുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞത് ജിഷിൻ ചേട്ടൻ തന്നെയാണെന്നും ബിഗ് ബോസിൽ നിന്നും വന്നശേഷമാണ് ഇക്കാര്യം പറഞ്ഞതെന്നും അമേയ പറഞ്ഞു. ബിഗ് ബോസിൽ വെച്ച് അമേയയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചത് ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ കൂടിയാണ്, കണ്ടന്റാക്കാൻ വേണ്ടിയല്ല എന്നായിരുന്നു ജിഷിന്റെ പ്രതികരണം.

''ഇവൻ ഇവളേയും കളഞ്ഞി‍ട്ട് പോകുമെന്നായിരുന്നു തുടക്കത്തിൽ ഏറ്റവും കൂടുതൽ കേട്ട കമന്റ്. അവരോടായി പറയുന്നു, രണ്ട് വർഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം കഴിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചത്. ലിവിങ് റിലേഷനിൽ നിന്ന് പരസ്പരം മനസിലാക്കിയശേഷം വിവാഹം കഴിച്ചാൽ മതി. ജീവിതം വെച്ച് കളിക്കുമ്പോൾ പറ്റുമോയെന്ന് തോന്നിയാൽ മാത്രം മതി വിവാഹം. എന്തൊക്കെ തല്ലും വഴക്കുമുണ്ടായാലും ഞാൻ ഇവളെ വിട്ടും ഇവൾ എന്നെ വിട്ടും പോകില്ലെന്ന് ബോധ്യമായശേഷമാണ് ഞങ്ങൾ വിവാഹിതരായത്. ഇതിലും സിംപിളായി വിവാഹം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. സമയം നോക്കിച്ചപ്പോൾ അവരാണ് ഗുരുവായൂരിൽ വെച്ച് വേണം വിവാഹം നടത്താനെന്ന് പറഞ്ഞത്'', ജിഷിൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362173/many-said-he-would-leave-her-jishin-and-ameya-on-getting-married-after-two-years-of-live-in-relationship)