'ദൈവമേ എന്ന് വിളിച്ചാണ് സ്റ്റേജിൽ കയറുന്നത്, എന്റെ ഷോ കണ്ട് ആളുകൾ ഉറങ്ങിപ്പോയിട്ടുണ്ട്'; സ്റ്റേജ് ഭയത്തെക്കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ

'ദൈവമേ എന്ന് വിളിച്ചാണ് സ്റ്റേജിൽ കയറുന്നത്, എന്റെ ഷോ കണ്ട് ആളുകൾ ഉറങ്ങിപ്പോയിട്ടുണ്ട്'; സ്റ്റേജ് ഭയത്തെക്കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ
2026-05-27T16:05:00 | By Anusree vc
#Mohanla #Stage Show #Mollywood

( https://moviemax.in/ ) മലയാളികളുടെ പ്രിയങ്കരനായ നടനാണ് മോഹൻലാൽ. സിനിമയ്ക്ക് പുറമെ നാടകങ്ങളിലും റിയാലിറ്റി ഷോകളിലും തുടങ്ങി നിരവധി വേദികളിൽ താരം തന്റെ ശ്രദ്ധേയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലൈവ് ഷോകൾ ചെയ്യുന്നതിനെക്കുറിച്ചും അതിൽ നിന്ന് ലഭിക്കുന്ന കിക്കിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.

സ്റ്റേജിൽ പ്രകടനം നടത്തുമ്പോൾ അനുഭവിക്കുന്ന ടെൻഷനെക്കുറിച്ചും മോഹൻലാൽ പറഞ്ഞു. 'ദൈവമേ' എന്ന് വിളിച്ചാണ് സ്റ്റേജില്‍ കയറുന്നതെന്നും, തന്റെ ചില ഷോകളിൽ ഇരുന്ന് ആളുകൾ ഉറങ്ങിപ്പോയിട്ടുണ്ടെന്നും മോഹൻലാൽ വെളിപ്പെടുത്തി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ പ്രതികരണം.

‘സ്റ്റേജിൽ പെർഫോം ചെയ്യുന്നതാണ് ഏറ്റവും ടെൻഷൻ ഉണ്ടാക്കുന്ന കാര്യം. കാരണം ഒരുപാട് ഗാഡ്ജറ്റുകളിൽ അല്ലേ വർക്ക് ചെയ്യുന്നത്. ഞാൻ സംസ്കൃത നാടകങ്ങൾ ചെയ്തിട്ടുണ്ട്, ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷോകൾ ചെയ്തിട്ടുള്ള ഒരു ആക്ടർ ഞാനായിരിക്കും. ‘സിനിമ പോലെ തന്നെയാണ് അവിടെ കയറുമ്പോൾ ‘ദൈവമേ’ എന്ന് വിളിച്ചിട്ടാണ് കയറുന്നത്.ഒരു വിശ്വാസത്തിന്റെ പുറത്താണ് ചെയ്യുക.

പല കുഴപ്പങ്ങളും വരാം. അതൊരു ഭയങ്കര കിക്ക് തരുന്ന സംഭവം തന്നെയാണ്. മീനയൊക്കെ ഒരുപാട് ഷോസ് എന്റെ കൂടെ ചെയ്തിട്ടുണ്ട്. പിൽക്കാലത്ത് അതെല്ലാം ആലോചിക്കുമ്പോൾ ഭയങ്കര തമാശയായി തോന്നും. ചില ആളുകൾ നമ്മുടെ ഷോയിൽ കിടന്നുറങ്ങിപ്പോയിട്ടുണ്ട്. അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. പണ്ടൊക്കെ ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഒരുപാട് തെറ്റുകളും പറ്റിയിട്ടുണ്ട്,’ മോഹൻലാൽ പറഞ്ഞു.

അതേസമയം, ദൃശ്യം 3 മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടുന്നത്. മെയ് 21ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ 50 കോടിയ്ക്കടുത്ത് കളക്ഷൻ നേടിയിരുന്നു. ചിത്രം വൈകാതെ തന്നെ പല കളക്ഷൻ റെക്കോർഡുകളും മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നാലാം ഭാഗത്തിനുള്ള സാധ്യതകളും തുറന്നുവെക്കുന്നുണ്ട്.

Content Highlight: Content Highlights:- 'I go on stage shouting 'Oh my God', people have fallen asleep after watching my show'; Mohanlal opens up about stage fright

#Mohanla #Stage Show #Mollywood

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup