---
title: "ബംഗാളി സംവിധായകൻ അനിക് ദത്ത അന്തരിച്ചു"
english_title: "Content Highlights:-  Bengali director Anik Dutta passes away; dies after falling from terrace of house while undergoing treatment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362161/content-highlights-bengali-director-anik-dutta-passes-away-"
published_at: "2026-05-27T16:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16cc3855f0f_Anik_Dutta.jpg"
keywords: ["Anik Datta", "BengaliCinema", "Bengali Director"]
---

# ബംഗാളി സംവിധായകൻ അനിക് ദത്ത അന്തരിച്ചു

> **Lead Summary:** ബംഗാളി സംവിധായകൻ അനിക് ദത്ത അന്തരിച്ചു. ഗരിയാഹത്തിലെ വീടിന്റെ ടെറസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് പശ്ചിമ ബംഗാളിലെ ധാകുരിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വീഴ്ചയെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു..

## Article Content

ബംഗാളി സംവിധായകൻ അനിക് ദത്ത അന്തരിച്ചു. ഗരിയാഹത്തിലെ വീടിന്റെ ടെറസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് പശ്ചിമ ബംഗാളിലെ ധാകുരിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വീഴ്ചയെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു..

2012-ൽ ഭൂതേർ ഭോഭിഷ്യത് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ബോരുൺബാബുർ ബൊന്ധു, അപരാജിതോ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. 2025-ൽ പുറത്തിറങ്ങിയ ജോത്തോ കാൻഡോ കൊൽക്കത്താത്തൈ ആണ് അവസാനചിത്രം. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപകൻ നരേന്ദ്ര ചന്ദ്ര ദത്തയുടെ കൊച്ചുമകനാണ് അനിക് ദത്ത. സത്യജിത് റായിയുടെ കടുത്ത ആരാധകനായിരുന്നു അനിക് ദത്ത. അദ്ദേഹത്തിന്റെ സിനിമകളിൽ റായിയുടെ സ്വാധീനമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362161/content-highlights-bengali-director-anik-dutta-passes-away-)