---
title: "വിവാഹം കഴിഞ്ഞ് ഏഴാം ദിവസം മുതൽ രണ്ടു വഴിക്ക്; ഒടുവിൽ സ്വന്തം സ്വപ്നക്കൂട് സ്വന്തമാക്കിയതിനെക്കുറിച്ച് മൃദുല വിജയ്"
english_title: " Content highlight:- Mridula Vijay on finally owning her dream home"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362170/content-highlight-Mridula-Vijay-on-finally-owning-her-dream-home"
published_at: "2026-05-27T16:47:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a114a7fe09c3_mridula_.jpg"
keywords: ["LATEST NEWS", "SERIAL ACTRESS"]
---

# വിവാഹം കഴിഞ്ഞ് ഏഴാം ദിവസം മുതൽ രണ്ടു വഴിക്ക്; ഒടുവിൽ സ്വന്തം സ്വപ്നക്കൂട് സ്വന്തമാക്കിയതിനെക്കുറിച്ച് മൃദുല വിജയ്

> **Lead Summary:** **[** മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മൃദുല വിജയ് തൻ്റെ വ്യക്തിജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും തുറന്നുപറയുന്നു. ഭർത്താവും നടനുമായ യുവ കൃഷ്ണയും താനും ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരായതിനാൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് മൃദുല മനസ്സ് തുറന്നത്. 'ഒറിജിനൽസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.

## Article Content

**[** മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മൃദുല വിജയ് തൻ്റെ വ്യക്തിജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും തുറന്നുപറയുന്നു. ഭർത്താവും നടനുമായ യുവ കൃഷ്ണയും താനും ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരായതിനാൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് മൃദുല മനസ്സ് തുറന്നത്. 'ഒറിജിനൽസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.

വിവാഹം കഴിഞ്ഞ് ഏഴാം ദിവസം മുതൽ തങ്ങൾ രണ്ടുപേരും രണ്ട് സ്ഥലങ്ങളിലാണ് താമസിച്ചതെന്ന് മൃദുല പറയുന്നു. ഇരുവരും തിരക്കിട്ട സീരിയൽ ഷൂട്ടിങ്ങുകളിലേക്ക് മാറിയതോടെ ഒരുമിച്ച് സമയം ചെലവഴിക്കാൻ സാധിക്കാറില്ലായിരുന്നു. സീരിയൽ സെറ്റുകളിലോ 'സ്റ്റാർ മാജിക്' ഷോയുടെ ഫ്ലോറിലോ വെച്ചാണ് പലപ്പോഴും ഇരുവരും കണ്ടുമുട്ടിയിരുന്നതെന്നും, ഇപ്പോഴും ഒരുമിച്ച് സമയം കിട്ടാത്തതിൻ്റെ വിഷമമുണ്ടെന്നും താരം വ്യക്തമാക്കി. പരസ്പരമുള്ള മനസ്സിലാക്കലാണ് തങ്ങളുടെ ബന്ധത്തിൻ്റെ വിജയമെന്നും മൃദുല കൂട്ടിച്ചേർത്തു.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ചും താരം വാചാലയായി. ജനിച്ചതുമുതൽ വാടകവീടുകളിലായിരുന്നു താമസമെന്നും, സ്വന്തമായി ഒരു വീട് വെച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും മൃദുല പറഞ്ഞു. കുട്ടിക്കാലം മുതൽ പതിനാലോളം വാടകവീടുകൾ മാറിത്താമസിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വന്തമായൊരു വീട് എന്നത് വലിയൊരു സ്വപ്നമായിരുന്നു. മകൾ ജനിച്ചതും ജീവിതത്തിലെ വലിയൊരു ഭാഗ്യ നിമിഷമാണെന്ന് മൃദുല അഭിമുഖത്തിൽ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362170/content-highlight-Mridula-Vijay-on-finally-owning-her-dream-home)