#latest news #Kottayam #SFI #Police
കോട്ടയം: https://truevisionnews.com/) കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിലും പൊലീസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് നടത്താനിരുന്ന മാർച്ച് ആളില്ലാത്തതിനാൽ മാറ്റി. രാവിലെ 11 മണിക്ക് കോട്ടയം എസ്പി ഓഫീസിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ചാണ് മാറ്റിവെച്ചത്.
പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് എസ്പി ഓഫീസിന് മുന്നിൽ ബാരിക്കേഡ് കെട്ടി വലിയ സുരക്ഷയൊരുക്കിയിരുന്നു. രണ്ടര മണിക്കൂറോളം റോഡ് ബ്ലോക്ക് ചെയ്ത ശേഷമാണ്, മാർച്ച് മാറ്റിയ വിവരം അറിഞ്ഞ് പൊലീസ് ബാരിക്കേഡുകൾ അഴിച്ചുമാറ്റിയത്. ഈ മാർച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയേക്കുമെന്നാണ് സൂചന.
അതേസമയം, തിരുവനന്തപുരത്ത് സർവകലാശാല തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ പൊലീസ് കേസെടുത്തു. 10 എസ്എഫ്ഐ ഭാരവാഹികൾക്കെതിരെ കന്റോൺമെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. ആഹ്ലാദ പ്രകടനത്തിനിടെ കെഎസ്‍യു പ്രവർത്തകരെ ആക്രമിച്ചു, 30,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു. സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‍യു പ്രവർത്തകർക്കെതിരെയും പൊലീസ് ഉടൻ കേസെടുക്കും. ഇരുവിഭാഗവും തമ്മിലുണ്ടായ അടിപിടിയിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
Content Highlight: Content Highlights:-SFI march in Kottayam postponed due to lack of people for the event; Police remove barricades
#latest news #Kottayam #SFI #Police

































