---
title: "'ഇനി അമ്മയിൽ പറഞ്ഞിട്ട് കാര്യമില്ല, നാട്ടിൽ നിയമമുണ്ട്'; ടിനി ടോമിനെതിരെ പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്ന് അൻസിബ"
english_title: "Content Highlights:- 'There's no point in telling Amma anymore, there is law in the country'; Ansiba says she will file a complaint against Tiny Tom with the police and the Home Minister"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361876/content-highlights-theres-no-point-in-telling-amma-anymore-there-is-law-in-the-country-ansiba-says-she-will-file-a-complaint-against-tiny-tom-with-the-police-and-the-home-minister"
published_at: "2026-05-26T12:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a154c8a37b91_Ansiba.jpg"
keywords: ["Ansiba Hassan", "Tini Tom", "AMMA", "Malayalam Cinema"]
---

# 'ഇനി അമ്മയിൽ പറഞ്ഞിട്ട് കാര്യമില്ല, നാട്ടിൽ നിയമമുണ്ട്'; ടിനി ടോമിനെതിരെ പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്ന് അൻസിബ

> **Lead Summary:** താരസംഘടനയായ 'അമ്മ'യിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിനെതിരെ കടുത്ത നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ. പൊലീസിനും ആഭ്യന്തരമന്ത്രിക്കുമടക്കം ഔദ്യോഗികമായി പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. ഇനി ഈ വിഷയത്തിൽ 'അമ്മ' സംഘടനയിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും നാട്ടിൽ നിയമവും കോടതിയുമെല്ലാം ഉണ്ടല്ലോ എന്നും അൻസിബ പ്രതികരിച്ചു.

## Article Content

താരസംഘടനയായ 'അമ്മ'യിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിനെതിരെ കടുത്ത നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ. പൊലീസിനും ആഭ്യന്തരമന്ത്രിക്കുമടക്കം ഔദ്യോഗികമായി പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. ഇനി ഈ വിഷയത്തിൽ 'അമ്മ' സംഘടനയിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും നാട്ടിൽ നിയമവും കോടതിയുമെല്ലാം ഉണ്ടല്ലോ എന്നും അൻസിബ പ്രതികരിച്ചു.

പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചു. തൃപ്പൂണിത്തുറ ഹിൽപാലസ് വനിത സെൽ സി ഐക്കെതിരെയും പരാതി നൽകുമെന്നും അൻസിബ വ്യക്തമാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജി വച്ചതിന് പിന്നാലെ നടൻ ടിനി ടോമിനെതിരെ അൻസിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചെന്നും, തനിക്ക് എല്ലാവരുമായും അവിഹിതമാണെന്ന് പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ വെളിപ്പെടുത്തൽ. എന്നാൽ അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. അമ്മയിൽ സജീവമായി പ്രവൃത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ലെന്നും പറഞ്ഞ ടിനി ടോം, അൻസിബയുടെ രാജി തിരക്കുകൾ കാരണമാണ് എന്നാണ് അറിയിച്ചതെന്നും കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/361876/content-highlights-theres-no-point-in-telling-amma-anymore-there-is-law-in-the-country-ansiba-says-she-will-file-a-complaint-against-tiny-tom-with-the-police-and-the-home-minister)