---
title: "സംയമനം പാലിക്കുന്നത് ബോധപൂർവം, സംഘടനയോട് ബഹുമാനമുണ്ട്; വിലക്കിനോട് പ്രതികരിച്ച് രൺവീറിന്റെ ടീം"
english_title: "Content Highlights:- Maintaining restraint is deliberate, there is respect for the organization; Ranveer's team responds to the ban"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361868/maintaining-restraint-is-deliberate-there-is-respect-for-the-organization-ranveers-team-responds-to-the-ban"
published_at: "2026-05-26T12:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15473348e0c_Ranvee.jpg"
keywords: ["Ranveer Singh", "Don3", "Bollywood News", "FWICE"]
---

# സംയമനം പാലിക്കുന്നത് ബോധപൂർവം, സംഘടനയോട് ബഹുമാനമുണ്ട്; വിലക്കിനോട് പ്രതികരിച്ച് രൺവീറിന്റെ ടീം

> **Lead Summary:** **[**ബോളിവുഡ് നടൻ രൺവീർ സിങ്ങിന് ചലച്ചിത്ര സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസാണ് വിലക്കേർപ്പെടുത്തിയത്. ബിഗ് ബജറ്റ് ചിത്രമായ 'ഡോൺ 3'യിൽ നിന്ന് താരം അവസാനനിമിഷം പിന്മാറിയതിനെ തുടർന്നാണ് ഈ കടുത്ത നടപടി.

## Article Content

**[**ബോളിവുഡ് നടൻ രൺവീർ സിങ്ങിന് ചലച്ചിത്ര സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസാണ് വിലക്കേർപ്പെടുത്തിയത്. ബിഗ് ബജറ്റ് ചിത്രമായ 'ഡോൺ 3'യിൽ നിന്ന് താരം അവസാനനിമിഷം പിന്മാറിയതിനെ തുടർന്നാണ് ഈ കടുത്ത നടപടി.

രണ്ടു വർഷം മുൻപ് ചിത്രത്തിന്റെ ഭാഗമായി കരാറൊപ്പിട്ട രൺവീർ, പെട്ടെന്ന് പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് 'ഡോൺ 3' നിർമ്മാതാക്കളായ ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയും (എക്സൽ എന്റർടൈൻമെന്റ്) നൽകിയ പരാതിയിലാണ് സംഘടനയുടെ ഈ അടിയന്തര നടപടി.

വിഷയത്തിൽ രൺവീർ ബോധപൂർവം മൗനം പാലിച്ചിരിക്കുകയാണെന്നും അദ്ദേഹം ഇതേ നിലപാട് തുടരും എന്നും രൺവീറിന്റെ അടുത്തവൃത്തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. 'ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയ്സിനോടും അതുപോലെ ഡോൺ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട ഓരോരുത്തരോടും രൺവീറിന് അങ്ങേയറ്റം ബഹുമാനമുണ്ട്. ഡോൺ 3 യെ ചുറ്റിപ്പറ്റിയുള്ള സമീപകാലത്തു നടക്കുന്ന സംഭവവികാസങ്ങളിലുടനീളം, പ്രൊഫഷണൽ ചർച്ചകളും വ്യക്തിപരമായ കാര്യങ്ങളും അന്തസോടെയും പക്വതയോടെയും പരസ്പര ബഹുമാനത്തോടെയും കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് വിശ്വസിച്ചുകൊണ്ട് രൺവീർ ബോധപൂർവ്വം മൗനം പാലിക്കാൻ തീരുമാനിച്ചു. ഇതുപോലെയുള്ള സാഹചര്യങ്ങളിൽ സംയമനം പാലിക്കുന്നത് എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള ബോധപൂർവമായ തീരുമാനമാണ്. അദ്ദേഹം ഇതേ നിലപാട് തുടരും.'

തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വിലക്ക് പ്രഖ്യാപിച്ചത്. ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനനിമിഷം രണ്‍വീര്‍ പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് നിര്‍മാണക്കമ്പനിയുടെ ആരോപണം. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി വന്‍ തുക ചെലവഴിച്ചിട്ടുണ്ടെന്നും രണ്‍വീറിന്റെ പിന്മാറ്റം മൂലം ഉണ്ടായ 45 കോടി രൂപയുടെ നഷ്ടപരിഹാരം അദ്ദേഹം നല്‍കണമെന്നുമാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. പ്രശ്നത്തില്‍ പരിഹാരമുണ്ടാവുന്നതുവരെ താരവുമായി സഹകരിക്കരുതെന്ന് സംഘടന നിര്‍ദേശം നല്‍കി.

ഈ പ്രശ്‌നം പരിഹരിക്കാന്‍ നേരത്തെ 'പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ' മധ്യസ്ഥത വഹിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായ ശേഷം ഷൂട്ടിങ്ങിന് തൊട്ടുമുമ്പ് സിനിമകളില്‍ നിന്ന് സൂപ്പര്‍സ്റ്റാറുകള്‍ പിന്മാറുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് എഫ്ഡബ്ല്യുസിഇ വ്യക്തമാക്കി. 'ധുരന്ധര്‍' ഒന്നും രണ്ടും ഭാഗങ്ങള്‍ വിജയിച്ചു നില്‍ക്കവെയാണ് രണ്‍വീറിന് വിലക്കുവരുന്നത്. തുടര്‍വിജയങ്ങളുടെ പശ്ചാത്തലത്തില്‍ താരമൂല്യം ഉയര്‍ന്നുനില്‍ക്കവെയുള്ള വിലക്ക് രണ്‍വീറിന് കനത്ത തിരിച്ചടിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/361868/maintaining-restraint-is-deliberate-there-is-respect-for-the-organization-ranveers-team-responds-to-the-ban)