---
title: "'അവൾ വിജയിച്ചു കാണണം, സൈബർ അറ്റാക്കുകളിൽ ഞങ്ങൾ ഒന്നിച്ചുനിന്നു'; ബിൻസിയെക്കുറിച്ച് സംസാരിച്ച് വേദിയിൽ പൊട്ടിക്കരഞ്ഞ് ശൈത്യ"
english_title: "Content Highlights:- 'I want to see her succeed, we stood together in the face of cyber attacks'; Shaitya bursts into tears on stage while talking about Bincy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361721/i-want-to-see-her-succeed-we-stood-together-in-the-face-of-cyber-attacks-shaitya-bursts-into-tears-on-stage-while-talking-about-bincy-"
published_at: "2026-05-25T17:39:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a143c6bd1335_BincyBirthday.jpg"
keywords: ["RJ Bincy", "Shaithya Santhosh", "Bigg Boss Malayalam"]
---

# 'അവൾ വിജയിച്ചു കാണണം, സൈബർ അറ്റാക്കുകളിൽ ഞങ്ങൾ ഒന്നിച്ചുനിന്നു'; ബിൻസിയെക്കുറിച്ച് സംസാരിച്ച് വേദിയിൽ പൊട്ടിക്കരഞ്ഞ് ശൈത്യ

> **Lead Summary:** ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് ആർജെ ബിൻസി. സ്വകാര്യ ചാനലിലെ അവതാരകരെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയിലൂടെ കരിയർ ആരംഭിച്ച ബിൻസി, പിന്നീട് ബിഗ് ബോസ് വേദിയിലൂടെയാണ് കൂടുതൽ പ്രശസ്തി നേടിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്.

## Article Content

ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് ആർജെ ബിൻസി. സ്വകാര്യ ചാനലിലെ അവതാരകരെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയിലൂടെ കരിയർ ആരംഭിച്ച ബിൻസി, പിന്നീട് ബിഗ് ബോസ് വേദിയിലൂടെയാണ് കൂടുതൽ പ്രശസ്തി നേടിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്.

ഇപ്പോഴിതാ, കുടുംബാംഗങ്ങൾക്കും ബിഗ് ബോസിലെ സുഹൃത്തുക്കൾക്കുമൊപ്പം ബിൻസി തന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ വലിയൊരു പിറന്നാൾ ആഘോഷമെന്ന് ബിൻസി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

ആഘോഷങ്ങൾക്കിടയിൽ ബിൻസിയുടെ ഉറ്റസുഹൃത്തും ബിഗ് ബോസ് താരവുമായ ശൈത്യ സന്തോഷ് വികാരാധീനയായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ആരാധകരുടെ കണ്ണുനിറയ്ക്കുന്നത്. പ്രിയ കൂട്ടുകാരിക്കായി ശൈത്യ മനോഹരമായ ഒരു ഗാനം ആലപിക്കുകയും, തുടർന്ന് ബിൻസിയെക്കുറിച്ച് സംസാരിക്കുമ്പോൾ ശൈത്യയുടെ കണ്ണുകൾ നിറയുകയും ചെയ്തു. ശൈത്യയുടെ സ്നേഹവാക്കുകൾ കേട്ട് വേദിയിൽ വെച്ച് ബിൻസിയും വിതുമ്പുന്നതായി വീഡിയോയിൽ കാണാം. ഇവരുടെ ഈ സൌഹൃദ നിമിഷം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഞാൻ കുറച്ച് ഇമോഷണൽ ആയിപ്പോകുമായിരിക്കും, ഒന്നും തോന്നരുതെന്ന് പറഞ്ഞാണ് ശൈത്യ സംസാരിച്ചുതുടങ്ങുന്നത്. തുടർന്ന് വാഴ എന്ന സിനിമയിലെ 'തമ്മിൽ പിണങ്ങിപ്പോകല്ലേ..' എന്ന പാട്ടും ശൈത്യ പാടുന്നുണ്ട്. ''ഞാൻ കുറേ ഡൗൺ ആയിട്ടിരുന്ന സമയത്തൊക്കെ ബിൻസി എന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്‍തിട്ടുണ്ട്. നല്ല നിലയിൽ എത്തണം എന്ന് അവൾക്ക് ഒരുപാട് ആഗ്രഹമുണ്ട്. ഒരുപാടൊരുപാട് ആഗ്രഹങ്ങൾ ഉള്ളിലുള്ള ആളാണ്.

നിന്റെ ആഗ്രഹങ്ങളൊക്കെ നടക്കട്ടെ. നീ ജീവിതത്തിൽ വിജയം വരിക്കുന്നത് എനിക്ക് കാണണം. അവൾ വിജയിച്ചു കാണണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് ഇവിടെ വന്നിട്ടുള്ള പല ആളുകളും. ഞങ്ങൾക്ക് രണ്ടു പേർക്കും കുറേ സൈബർ അറ്റാക്കുകൾ കിട്ടിയിട്ടുണ്ട്.

അപ്പോഴൊക്കെ ഞങ്ങൾ രണ്ടുപേരും കൂടെത്തന്നെ ഉണ്ടായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും കുടുംബങ്ങൾ ഇപ്പോൾ ഒരേ കുടുംബം പോലെ തന്നെയാണ്. എന്നെ മനസിലാക്കിയതിനും കൂടെ നിന്നതിനും ബിൻസിക്കും ചാച്ചനും അമ്മച്ചിക്കും മരിയക്കൊച്ചിനും നന്ദി'', ശൈത്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/361721/i-want-to-see-her-succeed-we-stood-together-in-the-face-of-cyber-attacks-shaitya-bursts-into-tears-on-stage-while-talking-about-bincy-)