---
title: "മനുഷ്യക്കടത്ത് കേസും ഫാഷൻ ഷോ വിവാദവും; ശ്രുതി തമ്പി ജയിലിലോ? വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്ത്!"
english_title: "Content Highlights:- Human trafficking case and fashion show controversy; Is Shruti Thampi in jail? The actress has come forward to reveal the truth behind the news!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361786/content-highlights-human-trafficking-case-and-fashion-show-controversy-is-shruti-thampi-in-jail-the-actress-has-come-forward-to-reveal-the-truth-behind-the-news"
published_at: "2026-05-26T09:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15168586570_Shruti_Thampi.jpg"
keywords: ["Sruthi Thampi", "Human Trafficking Case", "Dubai Fashion Show", "Kerala Police"]
---

# മനുഷ്യക്കടത്ത് കേസും ഫാഷൻ ഷോ വിവാദവും; ശ്രുതി തമ്പി ജയിലിലോ? വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്ത്!

> **Lead Summary:** നടി, നർത്തകി, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നീ നിലകളിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് ശ്രുതി തമ്പി. അടുത്തിടെ വലിയ ചർച്ചയായ ഒരു വിവാദവുമായി ബന്ധപ്പെട്ട് ശ്രുതിയുടെ പേരും മാധ്യമങ്ങളിൽ ഉയർന്നു കേട്ടിരുന്നു. മോഡലിങ്ങിന്റെ മറവിൽ നടന്ന മനുഷ്യക്കടത്ത്‌ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

## Article Content

നടി, നർത്തകി, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നീ നിലകളിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് ശ്രുതി തമ്പി. അടുത്തിടെ വലിയ ചർച്ചയായ ഒരു വിവാദവുമായി ബന്ധപ്പെട്ട് ശ്രുതിയുടെ പേരും മാധ്യമങ്ങളിൽ ഉയർന്നു കേട്ടിരുന്നു. മോഡലിങ്ങിന്റെ മറവിൽ നടന്ന മനുഷ്യക്കടത്ത്‌ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാമെന്ന് വാഗ്ദാനം നൽകി യുവതികളെ വിദേശത്ത് എത്തിച്ച് ദുരുപയോഗം ചെയ്തു എന്ന കേസിൽ ഈ സംഘത്തിലെ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിവാദ ഫാഷൻ ഷോയുടെ പ്രൊമോഷൻ വീഡിയോകളിൽ ശ്രുതി തമ്പിയും ഭാഗമായിരുന്നു എന്നതിനാലാണ് താരത്തിന്റെ പേരും ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. ഇപ്പോഴിതാ, ഈ വിഷയത്തിൽ ഉയർന്നുവന്ന വിവാദങ്ങൾക്കും ആരോപണങ്ങൾക്കും നേരിട്ട് മറുപടിയും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി തമ്പി.

''കുറച്ച് നാളുകൾക്ക് മുമ്പ് ദുബൈയിൽ ഒരു ഫാഷൻ ഷോ നടക്കുകയും അതിന്റെ പ്രമോഷന്റെ ഭാഗമായി ഞാൻ ഒരു വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. ഷോ ഡയറക്ടറായ വിജീഷ് വയലാറാണ് പ്രമോഷൻ ചെയ്യാമോയെന്ന് ആവശ്യപ്പെട്ട് എന്ന വിളിച്ചത്. അതുപ്രകാരം ഞാൻ ഒരു വീഡിയോ എടുത്ത് അയച്ചുകൊടുക്കുകയും അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കുകയും ചെയ്തു. യുഎഇയിലെ ലൈസൻസ്ഡ് വ്ലോഗറാണ് ഞാൻ. അതിനാലാണ് പെയ്മെന്റ് വാങ്ങി വ്ലോഗ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിവാദവും വാർത്തകളും വന്നശേഷം ശ്രുതിയെ പോലീസ് പൊക്കിയില്ലേ?, ജയിലിലായോ?, എപ്പോഴാണ് ജയിലിൽ പോയി ഗോതമ്പുണ്ട തിന്നാൻ പോകുന്നത്?, അടുത്ത് തന്നെ പിടിവീഴുമല്ലോ എന്നിങ്ങനെ ഒരുപാട് കമന്റ്സ് എനിക്ക് വരുന്നുണ്ട്.

തെളിവുകൾ കയ്യിൽ ഇല്ലെങ്കിൽ ദയവ് ചെയ്ത് ആരെ കുറിച്ചും അപവാദങ്ങൾ പ്രചരിപ്പിക്കരുത്. എനിക്കും ജീവിതമുണ്ട്. എന്നെ ചുറ്റിപറ്റി ഒരുപാട് പേർ ജീവിക്കുന്നുണ്ട്. അവരെല്ലാം തെറ്റിദ്ധരിക്കപ്പെടുകയാണ്. അയാളുമായി പ്രമോഷൻ ചെയ്ത ബന്ധമല്ലാതെ മറ്റൊരു ബന്ധവും എനിക്കില്ല. ആ പ്രോഗ്രാം കാണാൻ പോവുകയോ മോഡൽസിനെ അറേഞ്ച് ചെയ്ത് കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല'', ശ്രുതി വീഡിയോയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/361786/content-highlights-human-trafficking-case-and-fashion-show-controversy-is-shruti-thampi-in-jail-the-actress-has-come-forward-to-reveal-the-truth-behind-the-news)