ആലുവയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ; രാവിലെ മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ

ആലുവയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ; രാവിലെ മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ
May 26, 2026 03:38 PM | By Fidha Parvin
#LATEST NEWS #Dead #Aluva

കൊച്ചി: (truevisionnews.com) ആലുവ ദേശത്ത് ഓർമക്കുറവുള്ള വയോധികയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്. ആലുവ തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലെ മുൻ ജീവനക്കാരിയായിരുന്നു.

ഇന്നലെ രാവിലെ മുതൽ രുഗ്മിണിയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയോടെ വീടിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഓർമക്കുറവുണ്ടായിരുന്ന ഇവർ അബദ്ധത്തിൽ കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: രമേശൻ, വേണുഗോപാൽ, അജയകുമാർ, ഷാജി, സുജാത. മരുമക്കൾ: റീജ, ബീന, ഉമാദേവി, അമ്പിളി, നാരായണൻകുട്ടി.

Content Highlight: Content Highlights:-Elderly woman found dead in well in Aluva; family says she had been missing since morning

#LATEST NEWS #Dead #Aluva

Next TV

Related Stories
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം - ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി

May 26, 2026 04:43 PM

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം - ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം - ജില്ലാ കലക്ടര്‍ എം എസ്...

Read More >>
Top Stories










News Roundup