---
title: "പാർവതിയല്ല, മമ്മൂട്ടിയുടെ പുതിയ നായിക ശാന്തി മായാദേവി; മെഗാസ്റ്റാർ വീണ്ടും വക്കീൽ വേഷത്തിൽ!"
english_title: "Content Highlights:- Not Parvathy, Mammootty's new heroine is Shanthi Mayadevi; Megastar once again plays a lawyer!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361847/content-highlights-not-parvathy-mammoottys-new-heroine-is-shanthi-mayadevi-megastar-once-again-plays-a-lawyer"
published_at: "2026-05-26T11:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a153c00cd256_Shanthi_Mayadevi_mammutty.jpg"
keywords: ["Mammootty", "Shanthi Mayadevi", "Mammootty Company"]
---

# പാർവതിയല്ല, മമ്മൂട്ടിയുടെ പുതിയ നായിക ശാന്തി മായാദേവി; മെഗാസ്റ്റാർ വീണ്ടും വക്കീൽ വേഷത്തിൽ!

> **Lead Summary:** ഗംഭീര സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ നിരന്തരം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. നടന്റേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വലിയ പ്രതീക്ഷയുണർത്തുന്നവയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ സിനിമയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം.

## Article Content

ഗംഭീര സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ നിരന്തരം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. നടന്റേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വലിയ പ്രതീക്ഷയുണർത്തുന്നവയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ സിനിമയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം.

ചിത്രത്തിൽ മമ്മൂട്ടിയും നടി പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിലായിരുന്നു നേരത്തെ വാർത്തകൾ വന്നിരുന്നത്. എന്നാൽ, പുതിയ ചിത്രത്തിൽ പാർവതിയല്ല മമ്മൂട്ടിയുടെ നായികയായി എത്തുന്നതെന്നാണ് ചില പ്രമുഖ എക്സ് (ട്വിറ്റർ) പേജുകൾ നൽകുന്ന സൂചന. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

നേര്, ദൃശ്യം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ശാന്തി മായാദേവിക്ക് ഒപ്പമാണ് മമ്മൂട്ടി അടുത്ത സിനിമയുമായി എത്തുന്നത്. ഒരു കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന സിനിമയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വക്കീൽ വേഷത്തിൽ എത്തുന്നെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി കമ്പനി ആണ് ഈ സിനിമ നിർമിക്കാൻ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. നേരത്തെ നേര് എന്ന മോഹൻലാൽ-ജീത്തു ജോസഫ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയാണ് ശാന്തി മായാദേവി സിനിമയിലേക്ക് കടന്നുവന്നത്. മമ്മൂട്ടിക്ക് ഒപ്പം ഗാനഗന്ധർവൻ എന്ന സിനിമയിലും ശാന്തി മായാദേവി അഭിനയിച്ചിട്ടുണ്ട്.

പേട്രിയറ്റ് ആണ് അവസാനം പുറത്തുവന്ന മമ്മൂട്ടി ചിത്രം. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്നും നേടിയത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം സീ ഫൈവിലൂടെ ജൂണ്‍ അഞ്ചിനായിരിക്കും സ്‍ട്രീമിംഗ് ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. പേട്രിയറ്റ് ആഗോള ബോക്സ് ഓഫീസില്‍ 79.91 കോടി നേടിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി 36.66 കോടിയും വിദേശത്ത് നിന്ന് 43.25 കോടിയുമാണ് നേടിയിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്. വിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/361847/content-highlights-not-parvathy-mammoottys-new-heroine-is-shanthi-mayadevi-megastar-once-again-plays-a-lawyer)