തുണി ഉണക്കാൻ കെട്ടിയ ഇരുമ്പ് കമ്പിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

തുണി ഉണക്കാൻ കെട്ടിയ ഇരുമ്പ് കമ്പിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
May 26, 2026 03:44 PM | By Susmitha Surendran
#Young man #Death #Thannippuzha #Shock

കൊച്ചി: (https://truevisionnews.com/)  പെരുമ്പാവൂർ താന്നിപ്പുഴയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ശിവരാത്രി കടവിന് സമീപത്തെ പെലപ്പിള്ളി വീട്ടിൽ നിഖിൽ സുന്ദരൻ (39) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം. മുറ്റത്ത് തുണി ഉണക്കുന്നതിനായി കെട്ടിയിരുന്ന ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി സർവീസ് വയർ വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അഴയിൽ പിടിച്ച നിലയിൽ വീണ് കിടന്നിരുന്ന നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ രാജനും ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നിഖിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് സർജന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: അഷിത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഒക്കൽ എസ്എൻഡിപി ശാന്തി നിലയത്തിൽ നടക്കും.

Content Highlight: Content Highlights:- Young man found dead in Thannippuzha

#Young man #Death #Thannippuzha #Shock

Next TV

Related Stories
ആലുവയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ; രാവിലെ മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ

May 26, 2026 03:38 PM

ആലുവയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ; രാവിലെ മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ

ആലുവയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ; രാവിലെ മുതൽ കാണാനില്ലായിരുന്നുവെന്ന്...

Read More >>
പ്ലസ് ടു പരീക്ഷാഫലം വന്നു; 77.97% വിജയം; പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

May 26, 2026 03:22 PM

പ്ലസ് ടു പരീക്ഷാഫലം വന്നു; 77.97% വിജയം; പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

പ്ലസ് ടു പരീക്ഷാഫലം വന്നു; 77.97% വിജയം; പരീക്ഷയെഴുതിയത് 4.25 ലക്ഷം...

Read More >>
Top Stories

News Roundup