---
title: "ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നിലെ രഹസ്യം പരസ്യമാക്കി മാധവ് സുരേഷ്"
english_title: "Content Highlights:-  Madhav Suresh reveals the secret behind his Instagram account's disappearance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361895/content-highlights-madhav-suresh-reveals-the-secret-behind-his-instagram-accounts-disappearance"
published_at: "2026-05-26T14:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a155c3b04b9e_Madhav_Suresh.jpg"
keywords: ["Madhav Suresh", "Aswanth Kok", "Angam Attahasam", "Instagram Suspension"]
---

# ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നിലെ രഹസ്യം പരസ്യമാക്കി മാധവ് സുരേഷ്

> **Lead Summary:** തന്റെ അഭിപ്രായങ്ങൾ തുറന്നുപ്രകടിപ്പിക്കുന്നതിലൂടെ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള നടനാണ് മാധവ് സുരേഷ്. ഏറ്റവുമൊടുവിൽ, താൻ നായകനായ പുതിയ ചിത്രം 'അങ്കം അട്ടഹാസം' എന്ന സിനിമയ്ക്ക് ഓൺലൈനിൽ ലഭിച്ച നെഗറ്റീവ് റിവ്യൂസിനെക്കുറിച്ച് മാധവും ചിത്രത്തിന്റെ നിർമ്മാതാവും നടത്തിയ പ്രതികരണങ്ങൾ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യൂട്യൂബിലെ പ്രമുഖ റിവ്യൂവറായ അശ്വന്ത് കോക്കിന് വേണ്ടി ഒരാൾ പണം ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചുവെന്ന ഇവരുടെ ആരോപണവും, ഇതിന് മറുപടിയായി അശ്വന്ത് കോക്ക് നടത്തിയ പ്രതികരണവും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

## Article Content

തന്റെ അഭിപ്രായങ്ങൾ തുറന്നുപ്രകടിപ്പിക്കുന്നതിലൂടെ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള നടനാണ് മാധവ് സുരേഷ്. ഏറ്റവുമൊടുവിൽ, താൻ നായകനായ പുതിയ ചിത്രം 'അങ്കം അട്ടഹാസം' എന്ന സിനിമയ്ക്ക് ഓൺലൈനിൽ ലഭിച്ച നെഗറ്റീവ് റിവ്യൂസിനെക്കുറിച്ച് മാധവും ചിത്രത്തിന്റെ നിർമ്മാതാവും നടത്തിയ പ്രതികരണങ്ങൾ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യൂട്യൂബിലെ പ്രമുഖ റിവ്യൂവറായ അശ്വന്ത് കോക്കിന് വേണ്ടി ഒരാൾ പണം ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചുവെന്ന ഇവരുടെ ആരോപണവും, ഇതിന് മറുപടിയായി അശ്വന്ത് കോക്ക് നടത്തിയ പ്രതികരണവും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

എന്നാൽ, ഈ വിവാദങ്ങൾക്ക് പിന്നാലെ മാധവ് സുരേഷിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പെട്ടെന്ന് അപ്രത്യക്ഷമായത് ആരാധകരിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സ് പിന്തുടരുന്നതില്‍ വീഴ്ച വരുത്തി എന്നത് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗാം തന്നെ തന്‍റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിരുന്നതാണെന്ന് മാധവ് സുരേഷ് അറിയിച്ചു. അപ്പീല്‍ നല്‍കിയ മാധവിന് അക്കൗണ്ട് തിരിച്ചു കിട്ടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെത്തന്നെ സ്റ്റോറി ആയാണ് മാധവ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒരു യുവ നടന്‍ എന്ന നിലയില്‍ തനിക്ക് വളരാനുള്ള സമയം നല്‍കാതെ കടുത്ത ആക്രമണങ്ങളാണ് പലപ്പോഴും റിവ്യൂവേഴ്സില്‍ നിന്ന് നേരിടേണ്ടിവരുന്നതെന്ന് മാധവ് സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന് കാരണം എന്താണെന്ന് അറിയില്ലെങ്കിലും അച്ഛന്‍റെ രാഷ്ട്രീയം പോലും അതിന് കാരണമായിരിക്കാമെന്നും മാധവ് പറഞ്ഞിരുന്നു.

അതേസമയം കടുത്ത ഭാഷയിലായിരുന്നു വിഷയത്തില്‍ അശ്വന്ത് കോക്കിന്‍റെ പ്രതികരണം. അങ്കം അട്ടഹാസത്തിന് നെഗറ്റീവ് റിവ്യൂ വരേണ്ടെങ്കില്‍ ഒരു ലക്ഷം തരണമെന്നാണ് അശ്വന്തിനുവേണ്ടി ഒരാള്‍ ആവശ്യപ്പെട്ടത് എന്നായിരുന്നു നിര്‍മ്മാതാവിന്‍റെ പ്രതികരണം. ഒരു ലക്ഷം തന്നെ സംബന്ധിച്ച് ചെറിയ തുകയാണെന്നും പറയുമ്പോള്‍ ഒരു 15 ലക്ഷം എന്നെങ്കിലും പറയണമെന്നുമായിരുന്നു അശ്വന്തിന്‍റെ പ്രതികരണം.

ഒപ്പം ഒരു ലക്ഷം ചോദിച്ചതിന് തെളിവ് പുറത്ത് വിടണമെന്നും അശ്വന്ത് കോക്ക് ആവശ്യപ്പെട്ടിരുന്നു. അശ്വന്തിന്‍റെ പ്രതികരണത്തിന് വലിയ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് പൊതുവില്‍ ലഭിച്ചത്. അതേസമയം അശ്വന്ത് കോക്കിനെതിരെ ചിത്രത്തിന്‍റെ സംവിധായകന്‍ സുജിത്ത് എസ് നായരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/361895/content-highlights-madhav-suresh-reveals-the-secret-behind-his-instagram-accounts-disappearance)