#LATEST NEWS #Plus Two exam results
തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ പ്ലസ് ടു (ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി) പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 77.97% ആണ് വിജയശതമാനം. മുൻവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.16% നേരിയ വർധനവുണ്ട്. സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേംബറിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. മൊത്തം 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. വിവിധ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാണ്.
ഹയർസെക്കൻഡറി വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,72,423 വിദ്യാർത്ഥികളിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സംസ്ഥാനത്തെ 1,990 സ്കൂളുകളിലായിട്ടാണ് പരീക്ഷകൾ നടന്നത്. വിജയശതമാനം (ആൺകുട്ടികൾ) 68.41% വിജയശതമാനം (പെൺകുട്ടികൾ) 86.89% ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളാണ് വിജയത്തിൽ മുന്നിൽ.
ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in.
മൊബൈൽ ആപ്പുകൾ
SAPHALAM 2026
iExaMS-Kerala
Content Highlight: Content Highlights:-Plus Two exam results out; 77.97% pass rate; 4.25 lakh students appeared for the exam






























