നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': അഞ്ച് പൊലീസുകാരും കുറ്റക്കാർ, കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി

നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': അഞ്ച് പൊലീസുകാരും കുറ്റക്കാർ, കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി
May 23, 2026 06:11 PM | By VIPIN P V
#Latest News #Gunmen Beat #SIT #NavaKerala Yatra #Kerala Government #UDF

തിരുവനന്തപുരം: ( www.truevisionnews.com ) നവകേരള യാത്രയിൽ 'രക്ഷാപ്രവർത്തനം' നടത്തിയ അഞ്ച് പൊലീസുകാരും കുറ്റക്കാർ. ഇതുസംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി. അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ തുടങ്ങിയവർ പ്രതികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗൺമാൻമാർക്കെതിരെ വകുപ്പ് ചുമത്തിയിട്ടില്ല. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ അഞ്ച് പേർക്കുമെതിരെ വകുപ്പുതല നടപടി ശുപാർശ ഉടൻ ഡിജിപിക്ക് കൈമാറും.

ലോക്കൽ പൊലീസ് തടഞ്ഞുവച്ചിട്ടും യൂത്ത് കോൺഗ്രസുകാരുടെ തലക്കടിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരചട്ടലംഘനം നടന്നെന്നാണ് കണ്ടെത്തൽ. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥർ എസ്ഐടിക്ക് മുൻപിൽ മൊഴി നൽകിയിരുന്നു.

നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ ഗൺമാന്മാരെ രക്ഷിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാർ നേരിട്ട് ഇടപെട്ടതായാണ് ഉദ്യോഗസ്ഥരുടെ മൊഴികൾ. തിരുവന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചു എന്നാണ് മൊഴി.

Content Highlights:-Five Policemen Who Beat Up Youth Congress Members During The NavaKerala Yatra Are Guilty

#Latest News #Gunmen Beat #SIT #NavaKerala Yatra #Kerala Government #UDF

Next TV

Related Stories
മുഖത്തും നെഞ്ചിലും ഉൾപ്പടെ ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റത് അറുപത് ശതമാനത്തോളം; രജിന്റെ മൃതദേഹം മെഡിക്കല്‍ കോളേലേക്ക് മാറ്റി

May 23, 2026 09:01 PM

മുഖത്തും നെഞ്ചിലും ഉൾപ്പടെ ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റത് അറുപത് ശതമാനത്തോളം; രജിന്റെ മൃതദേഹം മെഡിക്കല്‍ കോളേലേക്ക് മാറ്റി

ചെറുവണ്ണൂരിലെ രാജിൻലാലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
കേരള കലാമണ്ഡലം അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 23, 2026 08:36 PM

കേരള കലാമണ്ഡലം അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കേരള കലാമണ്ഡലം അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പേരാമ്പ്രയെ നടുക്കിയ അപകടം; ആ രണ്ട് മണിക്കൂർ എന്ത് സംഭവിച്ചു? ദുരൂഹതകൾ ബാക്കിയാക്കി സോനയ്ക്ക് പിന്നാലെ രാജിനും മരണത്തിന് കീഴടങ്ങി

May 23, 2026 07:51 PM

പേരാമ്പ്രയെ നടുക്കിയ അപകടം; ആ രണ്ട് മണിക്കൂർ എന്ത് സംഭവിച്ചു? ദുരൂഹതകൾ ബാക്കിയാക്കി സോനയ്ക്ക് പിന്നാലെ രാജിനും മരണത്തിന് കീഴടങ്ങി

പേരാമ്പ്രയെ നടുക്കിയ അപകടം, ദുരൂഹതകൾ ബാക്കിയാക്കി സോനയ്ക്ക് പിന്നാലെ രാജിനും മരണത്തിന് കീഴടങ്ങി...

Read More >>
പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് രജിൻ ലാൽ മരിച്ചു

May 23, 2026 07:24 PM

പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് രജിൻ ലാൽ മരിച്ചു

പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവ് രജിൻ ലാലും...

Read More >>
Top Stories

News Roundup