#Latest News #Perambra Car Fire #Sona Death #Rajil Lal #Kozhikode
കോഴിക്കോട്: ( www.truevisionnews.com ) പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവ് രജിൻ ലാലും മരിച്ചു. ഭാര്യ സോന സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. അറുപത് ശതമാനം പൊള്ളലേറ്റ രജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഈ മാസം 15നാണ് പേരാമ്പ്രക്കടുത്ത് രാത്രി ഒമ്പതു മണിയോടെ കാറിന് തീപിടിച്ചത്. രജിൻ ലാലാണ് വാഹനം ഓടിച്ചിരുന്നത്. സോന പിറകിലെ സീറ്റിലായിരുന്നു. തീപിടിച്ചതിനെ തുടർന്ന് രജിൻ ലാൽ ഡോർ തുറന്ന് പുറത്തേക്ക് ചാടിയെങ്കിലും പൊള്ളലേറ്റു.
കാർ തീപീടിച്ചത് സംബന്ധിച്ച് രജിൻ ലാലിനെതിരെ സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ രജിൻ ലാലിന് ഇതിൽ പങ്കില്ലെന്ന പ്രാഥമിക കണ്ടെത്തലിൽ പൊലീസ് എത്തുകയായിരുന്നു.
വാഹനം കത്തുന്നതിന് മുമ്പ് വാഹനത്തിൽ നിന്ന് പെട്രോളിന്‍റെ ഗന്ധം വന്നുവെന്നും അതിന്‍റെ കാരണം തിരക്കാൻ പുറകിലേക്ക് തിരിയുമ്പോഴേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്നുമാണ് രജിൻ ലാൽ മൊഴി നൽകിയത്.
അന്വേഷണത്തിൽ പെട്രോൾ പമ്പിൽ നിന്ന് സോന പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതിൽ അന്വേഷണം പുരോഗമിക്കവെയാണ് രണ്ടാമത്തെ മരണം.
Content Highlights:- pregnant woman who died in a car fire in Perambra, her husband Rajin Lal also died
#Latest News #Perambra Car Fire #Sona Death #Rajil Lal #Kozhikode


































