'ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ഇരിക്കാൻ കാരണം വി.ഡി. സതീശൻ സാറാണ്; പിണറായി വിജയൻ സാറിന്റെയടുത്ത് നിന്ന് നീതി കിട്ടിയില്ല': മനസ്സ് തുറന്ന് ശൈത്യയുടെ അമ്മ

'ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ഇരിക്കാൻ കാരണം വി.ഡി. സതീശൻ സാറാണ്; പിണറായി വിജയൻ സാറിന്റെയടുത്ത് നിന്ന് നീതി കിട്ടിയില്ല': മനസ്സ് തുറന്ന് ശൈത്യയുടെ അമ്മ
May 23, 2026 04:47 PM | By Anusree vc
#Shaithya Santhosh #Sheena Santhosh #VD Satheesan #Pinarayi Vijayan

( https://moviemax.in/ ) ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശൈത്യ സന്തോഷ്. ഷോയിൽ ശൈത്യയും അനുമോളും തമ്മിലുണ്ടായിരുന്ന സൗഹൃദവും തുടർന്നുണ്ടായ പ്രശ്നങ്ങളും വഴക്കുകളുമെല്ലാം അക്കാലത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

എന്നാൽ ബിഗ് ബോസിന് മുൻപ് തന്നെ മറ്റൊരു ചാനൽ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ സ്വീകരണമുറികളിൽ ഇടംനേടിയവരാണ് ശൈത്യയും അമ്മ ഷീന സന്തോഷും. കൂടാതെ 'കോമഡി സ്റ്റാർസ്' എന്ന പരിപാടിയിലെ സ്കിറ്റുകളിലൂടെയും ശൈത്യ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തങ്ങൾക്ക് ചെയ്ത വലിയൊരു സഹായത്തെക്കുറിച്ച് മനസ്സ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ശൈത്യയുടെ അമ്മ ഷീന.

''ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ഇരിക്കുന്നതിനു കാരണം വിഡി സതീശൻ സാറാണ്. ഞങ്ങളുടെ ഒരു കാര്യത്തിൽ അദ്ദേഹമാണ് സഹായവുമായി എത്തിയത്. സാർ പ്രതിപക്ഷത്തിരുന്ന സമയത്ത് ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്‍നം ഉണ്ടായി. ഞങ്ങളുടെ ഫാമിലിയുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. ആ സമയത്ത് പിണറായി വിജയൻ സാറിന്റെയടുത്ത് ഒരപേക്ഷ കൊടുത്തിരുന്നു.

പക്ഷേ, അവിടുന്നൊന്നും നമുക്ക് ഒരു നീതിയും കിട്ടിയില്ല. ആ സമയത്താണ് വിഡി സതീശൻ സാറിനെ ചെന്നുകണ്ടത്. ഒത്തിരി വിഷമത്തിലാണ് പോയത്. ചെന്നുകണ്ടപ്പോഴേ എന്റെ ഭർത്താവിനെ ചേർത്തുപിടിച്ച് നമുക്ക് ശരിയാക്കാം എന്നു പറ‍ഞ്ഞു. അവിടുത്തെ സ്റ്റാഫിനെ അപ്പോൾ തന്നെ കാര്യങ്ങൾ പറഞ്ഞേൽപിച്ചു. സാർ കാരണം വലിയൊരു രക്ഷയാണ് ഞങ്ങൾക്ക് കിട്ടിയത്. എന്താണ് കാര്യമെന്ന് ഞാൻ പറയുന്നില്ല. അതു ഞങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല'', ശൈത്യയുടെ അമ്മ പറഞ്ഞു.

ബിഗ് സ്‍ക്രീനിലും മുഖം കാണിച്ചിട്ടുണ്ട് ശൈത്യ സന്തോഷ്. വിനയന്‍ സി എസ് സംവിധാനം ചെയ്‍ത നിങ്ങള്‍ ക്യാമറ നിരീക്ഷമത്തിലാണ് എന്ന ചിത്രത്തിലൂടെയാണ് ശൈത്യ സന്തോഷ് നായികയാകുന്നത്.

ജോ ആന്‍ഡ് ദി ബോയ്,കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലും ശൈത്യ സന്തോഷ് വേഷമിട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമേ അക്കാദമിക് തലത്തിലും മിടുക്കിയായ ശൈത്യ നിലവിൽ അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്യുന്നതിനിടെയാണ് ബിഗ് ബോസ് വീട്ടിലേക്കെത്തിയത്.



Content Highlight: 'The reason we are happy now is because of V.D. Satheesan sir; we did not get justice from Pinarayi Vijayan sir': Shaitya's mother opens up

#Shaithya Santhosh #Sheena Santhosh #VD Satheesan #Pinarayi Vijayan

Next TV

Related Stories
'ഡേർട്ടി തേർട്ടി' ആഘോഷമാക്കി 'വെറും വർഷ ' മുപ്പതാം പിറന്നാളിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും വൈറൽ

Jun 13, 2026 05:27 PM

'ഡേർട്ടി തേർട്ടി' ആഘോഷമാക്കി 'വെറും വർഷ ' മുപ്പതാം പിറന്നാളിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും വൈറൽ

മുപ്പതാം പിറന്നാളിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും വൈറൽ...

Read More >>
'ചില ബന്ധങ്ങളെ അളക്കുന്നത് വർഷങ്ങൾ കൊണ്ടല്ല...'; ഭർത്താവിന്റെ വേർപാടിന്റെ നോവിലും ഹൃദയസ്പർശിയായ കുറിപ്പുമായി ഇന്ദുലേഖ

Jun 11, 2026 05:48 PM

'ചില ബന്ധങ്ങളെ അളക്കുന്നത് വർഷങ്ങൾ കൊണ്ടല്ല...'; ഭർത്താവിന്റെ വേർപാടിന്റെ നോവിലും ഹൃദയസ്പർശിയായ കുറിപ്പുമായി ഇന്ദുലേഖ

'ചില ബന്ധങ്ങളെ അളക്കുന്നത് വർഷങ്ങൾ കൊണ്ടല്ല...'; ഭർത്താവിന്റെ വേർപാടിന്റെ നോവിലും ഹൃദയസ്പർശിയായ കുറിപ്പുമായി...

Read More >>
Top Stories










News Roundup