#Latest News #Death #Kerala Kalamandalam #Teacher
തൃശൂർ: ( www.truevisionnews.com) കേരള കലാമണ്ഡലം അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരി ആർ നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളകലാമണ്ഡലം കഥകളി തെക്കൻ കളരി അധ്യാപകനാണ് ഹരി ആർ നായർ.
പാഞ്ഞാളിലുള്ള സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ അഞ്ജലി സ്കൂൾ അധ്യാപികയാണ്. രണ്ട് മക്കളുണ്ട്.
ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights:- Kerala Kalamandalam teacher found hanging


































