നടി ട്വിഷാ ശർമ്മയുടെ മരണം: മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഡൽഹി എയിംസ് സംഘം ഭോപ്പാലിലെത്തും

നടി ട്വിഷാ ശർമ്മയുടെ മരണം: മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഡൽഹി എയിംസ് സംഘം ഭോപ്പാലിലെത്തും
May 22, 2026 05:02 PM | By Fidha Parvin
#Twisha Sharma #death #High Court #AIIMS

 ( https://moviemax.in/ ) മോഡലും നടിയുമായ ട്വിഷാ ശർമ്മയുടെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വലിയ വീഴ്ചകൾ സംഭവിച്ചുവെന്ന കുടുംബത്തിന്റെ ഹർജി പരിഗണിച്ചാണ് വെള്ളിയാഴ്ച കോടതിയുടെ ഈ അടിയന്തര നടപടി. കീഴ്ക്കോടതി മുൻപ് ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

ഡൽഹി എയിംസിൽ  നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം ഭോപ്പാലിലെത്തിയായിരിക്കും രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തുക. ഇതിനായി ഡോക്ടർമാരെ പ്രത്യേക വിമാനത്തിൽ ഭോപ്പാലിൽ എത്തിക്കാൻ കോടതി നിർദ്ദേശിച്ചു. രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം ആർക്കെങ്കിലും എതിരെ വിരൽ ചൂണ്ടാനല്ല, മറിച്ച് കേസിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

ട്വിഷയുടേത് സാധാരണ ആത്മഹത്യയല്ലെന്ന് ആരോപിക്കുന്ന കുടുംബത്തിന്റെ അഭിഭാഷകൻ ആദ്യ അന്വേഷണത്തിലെ ചില ഗുരുതര വീഴ്ചകൾ കോടതിയിൽ ചൂണ്ടിക്കാട്ടി. മരണപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തൂങ്ങിമരിക്കാൻ ഉപയോഗിച്ച വസ്തുക്കൾ ആദ്യ പോസ്റ്റ്‌മോർട്ടം സമയത്ത് അന്വേഷണസംഘം ഹാജരാക്കിയില്ല. മൃതദേഹത്തിലുണ്ടായിരുന്ന പരിക്കുകളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തതയില്ല. മൃതദേഹത്തിന്റെ യഥാർത്ഥ ഉയരവും പോലീസ് റിപ്പോർട്ടിലെ ഉയരവും തമ്മിൽ വ്യത്യാസമുണ്ട്.

അതിനിടെ, കേസിൽ പ്രതിയായ ട്വിഷയുടെ ഭർത്താവും അഭിഭാഷകനുമായ സമർത്ഥ് സിംഗ് ഹൈക്കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. വിചാരണ കോടതിയിൽ കീഴടങ്ങിയ ശേഷം ജാമ്യത്തിന് ശ്രമിക്കുമെന്നാണ് ഇയാൾ അറിയിച്ചിരിക്കുന്നത്. ഭാര്യയുടെ മരണശേഷം ഒളിവിൽ പോയ സമർത്ഥിനായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സമർത്ഥ് സിംഗും ട്വിഷാ ശർമ്മയും 2025 ഡിസംബറിലാണ് വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനുള്ളിൽ, ഇക്കഴിഞ്ഞ മേയ് 12-ന് ട്വിഷയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ ക്രൂരമായ സ്ത്രീധന പീഡനങ്ങൾക്കും ശാരീരിക-മാനസിക പീഡനങ്ങൾക്കും ഇരയായിരുന്നതായി ട്വിഷയുടെ അമ്മ രേഖാ ശർമ്മ ആരോപിച്ചു. താൻ ഈ ദാമ്പത്യത്തിൽ പെട്ടുപോയെന്ന് കാണിച്ച് ട്വിഷ അമ്മയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

Content Highlight: Content Highlights:- Twisha Sharma death case: High Court grants permission for re-autopsy

#Twisha Sharma #death #High Court #AIIMS

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup